കാസര്‍കോട്: (KasargodVartha) യുവാവിനെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ നെട്ടണികെ കയര്‍പദവിലെ ഐത്തപ്പ നായിക്ക് - സ്മിത ദമ്പതികളുടെ മകന്‍ പി ഉമേഷ് കുമാര്‍ (28) ആണ് മരിച്ചത്. ബുധനാഴ്ച (15.11.2023) വൈകിട്ട് 5.45 മണിയോടെയാണ് സംഭവം.
കൂലിത്തൊഴിലാളിയായ ഉമേഷ് കുമാര്‍ ബുധനാഴ്ച ജോലിക്ക് പോയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണകാരണം വ്യക്തമായിട്ടില്ല. അവിവാഹിതനാണ്. മൃതദേഹം ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം പോസ്റ്റുമോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. ശിവപ്രസാദാണ് ഏകസഹോദരന്‍.
Found Dead | യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കഴിഞ്ഞ ദിവസം ജോലിക്ക് പോയിരുന്നില്ലെന്ന് ബന്ധുക്കള്‍
Backyard, Adhur Police Station, Kasargod News, Youth, Found Dead, Well, Coolie Worker, Job, Rel