Join Whatsapp Group. Join now!
Aster MIMS 10/10/2023

Murder Case | കാർത്തിക് സിങ് വധം: മുറിവേറ്റ് പിടഞ്ഞു മരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ; 'നേരത്തേയും അക്രമത്തിന് ഇരയായിരുന്നുവെന്ന് പൊലീസ്'

രക്തം വാർന്ന് മരണം സംഭവിച്ചുവെന്ന് പോസ്റ്റ്മോർടം റിപോർട് News, Malayalam News, Kasaragod News, കാസർകോട് വാർത്തകൾ, Murder Case

മംഗളൂരു: (KasargodVartha) കോലാർ എസ് ഡി സി കോളജ് വിദ്യാർഥി കാർത്തിക് സിങ് (17) കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ വംശവെറിയെന്ന് സൂചന. ജന്മദിനങ്ങൾ ഉൾപ്പെടെ ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്ന സിങ് നേരത്തേയും അക്രമത്തിന് ഇരയായിരുന്നുവെന്നും പറയുന്നു. കൊലയാളി സംഘത്തലവൻ ദിലീപ് എന്ന ഷൈനിനെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
  
News, Malayalam News, Kasaragod News, Murder Case, Karthik Singh's Murder Case: 'Police said he was victim of violence earlier'.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ശൈശവ കാലം പിന്നിട്ടാൽ ജന്മദിനം ആഘോഷിക്കാത്ത സാഹചര്യത്തിൽ വളരുന്ന കാർത്തിക് സിങ് സഹപാഠികളുടേയും സുഹൃത്തുക്കളുടേയും ക്ഷണങ്ങളിൽ നിന്ന് ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിയുകയായാണ് ചെയ്തിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വയറുവേദന എന്ന കാരണത്താൽ കാർത്തിക് കോളജിൽ പോയതേയില്ല. അന്ന് വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി അക്രമിക്കുകയായിരുന്നു. രക്തം വാർന്ന് മരണം സംഭവിച്ചു എന്നാണ് പോസ്റ്റ്മോർടം റിപോർട്.

കോലാർ പി സി ലേഔടിൽ താമസിക്കുന്ന പെയിന്റർ അരുൺ സിങിന്റെ മകനായ കാർത്തിക് പ്രീ യൂണിവേഴ്സിറ്റി (പിയു) ഒന്നാം വർഷ വിദ്യാർഥിയാണ്.സംഭവ ദിവസം വീട്ടിൽ വിശ്രമിക്കുകയായിരുന്ന കുട്ടിയെ മൊബൈൽ ഫോണിൽ വിളിച്ച് പേട്ട ചമനഹള്ളി ഗവ.സ്കൂൾ ലേഔട് പരിസരത്ത് കൊണ്ടുവന്ന് അക്രമിച്ച് കൊല്ലുകയായിരുന്നു. വൈകുന്നേരം അഞ്ചരയോടെ സുഹൃത്തുക്കൾ മൊബൈൽ ഫോണിൽ വിളിച്ചതിനെത്തുടർന്ന് പുറത്തേക്ക് പോവുകയായിരുന്നു കാർത്തിക്. എന്നാൽ ഏഴ് മണിയോടെ മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലായി.

ഒമ്പത് മണിയോടെ ആരോ വിളിച്ച് കാർത്തികിനെ അക്രമിച്ച് കൊന്നതായി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഷർട് അഴിച്ച ശേഷം അക്രമിച്ച നിലയിലായിരുന്നു മൃതദേഹം. മാരക മുറിവേറ്റ കുട്ടി പിടയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദിലീപ് ആണ് കാർത്തികിനെ ഫോണിൽ വിളിച്ചതെന്നും അക്രമ സംഘത്തിൽ ആറ് പേരുണ്ടായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചർത്തു.

Keywords: News, Malayalam News, Kasaragod News, Murder Case, Karthik Singh's Murder Case: 'Police said he was victim of violence earlier'.
< !- START disable copy paste -->

Post a Comment