Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | സമൂഹമാധ്യമം വഴി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസ്; യുവാവ് അറസ്റ്റില്‍

പ്രതിയെ പിടികൂടിയത് ആലുവയില്‍ നിന്ന് Kannur, Aluva, Accused, Molestation Case

കണ്ണൂര്‍: (KasargodVartha) സമൂഹമാധ്യമം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ ചൊക്ളി പൊലീസ് ആലുവയില്‍ നിന്നും അറസ്റ്റ് ചെയ്തു. ആലുവ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അജിത്തിനെയാ(19)ണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാളെ തലശേരി പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  

ചൊക്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും യുവാവിനെയും എര്‍ണാകുളത്ത് നിന്നും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി സ്‌കൂളിലേക്കെന്ന് പറഞ്ഞ് കഴിഞ്ഞ 11ന് രാവിലെ വീട്ടില്‍ നിന്നും പോയത്. തുടര്‍ന്ന് കുട്ടി തിരിച്ചുവന്നില്ലെന്ന ബന്ധുവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് സൈബര്‍ സെലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയത്.

News, Kerala, Kerala News, Top-Headlines, Crime, Police, Arrest, Arrested, Girl, Minor Girl, POCSO Case, Kannur, Aluva, Accused, Molestation Case, Social Media, Kannur: Man arrested in molestation case.

Keywords: News, Kerala, Kerala News, Top-Headlines, Crime, Police, Arrest, Arrested, Girl, Minor Girl, POCSO Case, Kannur, Aluva, Accused, Molestation Case, Social Media, Kannur: Man arrested in molestation case. 

Post a Comment