Join Whatsapp Group. Join now!
Aster MIMS 10/10/2023

Fire | തളിപ്പറമ്പില്‍ ബസില്‍ തീപ്പിടിത്തം: ഓടോറിക്ഷാ ഡ്രൈവര്‍മാരുടെ സമയോചിത ഇടപെടല്‍ വന്‍ദുരന്തം ഒഴിവായി

ആളെ ഇറക്കുന്നതിനിടെയാണ് സംഭവം Kannur, Fire, Bus, Taliparamba, Auto Rickshaw Drivers

കണ്ണൂര്‍: (KasargodVartha) തളിപ്പറമ്പില്‍ ബസില്‍ തീപ്പിടുത്തം. ഓടോറിക്ഷാ ഡ്രൈവര്‍മാരുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി. വിളയാങ്കോടാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ 9.10 മണിയോടെ പയ്യന്നൂരില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന ബസ് വിളയാങ്കോട് ബസ് സ്‌റ്റേപില്‍ ആളെ ഇറക്കുന്നതിനിടെയാണ് ബസിന്റെ കാബിനിനില്‍ നിന്നും പുക ഉയരുന്നത് കണ്ടത്.

പുക കണ്ടതോടെ യാത്രക്കാര്‍ ബസില്‍ നിന്നിറങ്ങി വെപ്രാളപ്പെട്ട് ഓടുകയും ചെയ്തു. ഇതിനിടെ ഡീസല്‍ പൈപ് പൊട്ടി താഴേക്ക് ഡീസല്‍ വീഴുകയും ബസിനടിയില്‍ റോഡില്‍ തീപ്പിടിക്കുകയും ചെയ്തു. വിളയാങ്കോട് സര്‍വീസ് നടത്തുന്ന ഓടോറിക്ഷാ ഡ്രൈവര്‍ കുളപ്പുറത്തെ കിഴക്കിനിയില്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ റോഡ് നിര്‍മാണ സ്ഥലത്ത് കൂട്ടിയിട്ട പാഴ്ത്തുണികള്‍ ഉപയോഗിച്ച് ബസിനടിയിലേക്ക് കയറി തീജ്വാലകള്‍ക്ക് മുകളില്‍ വിരിച്ചാണ് ഓടോറിക്ഷാ ഡ്രൈവര്‍മാര്‍ തീയണച്ചത്. വന്‍ ദുരന്തമാണ് ഇതോടെ ഒഴിവായത്.

News, Kerala, Kannur, Fire, Bus, Taliparamba, Auto Rickshaw Drivers, Passengers, Kannur: Bus caught fire in Taliparamba.

Keywords: News, Kerala, Kannur, Fire, Bus, Taliparamba, Auto Rickshaw Drivers, Passengers, Kannur: Bus caught fire in Taliparamba.

Post a Comment