Join Whatsapp Group. Join now!
Aster MIMS 10/10/2023

Obituary | കെ പോപ് ഗായിക നാഹീ അന്തരിച്ചു; 24 വയസിലെ അപ്രതീക്ഷ വിയോഗം എങ്ങനെ സംഭവിച്ചുവെന്ന് വെളിപ്പെടുത്താതെ കുടുംബം

സോള്‍: (KasargodVartha) ലോകമെങ്ങും ആരാധകര്‍ ഉണ്ടായിരുന്ന കെ പോപ് ഗായിക നാഹീ (24) അന്തരിച്ചു. കൊറിയന്‍ പോപ്പുലര്‍ മ്യൂസികില്‍ പുതിയ രീതികള്‍ കൊണ്ടുവന്ന നാഹീക്ക് ലോകമെങ്ങും ആരാധകര്‍ ഉണ്ടായിരുന്നു. അതേസമയം അപ്രതീക്ഷിത വിയോഗം എങ്ങനെ സംഭവിച്ചു എന്നത് കുടുംബം വെളിപ്പെടുത്തിയിട്ടില്ല.


കൊറിയന്‍ പോപുലര്‍ മ്യൂസികില്‍ പുതിയ രീതികള്‍ കൊണ്ടുവന്ന നാഹീക്ക് ലോകമെങ്ങും ആരാധകര്‍ ഉണ്ടായിരുന്നു. 2019-ല്‍ 'ബ്ലൂ സിറ്റി' എന്ന ആല്‍ബത്തിലൂടെ ആയിരുന്നു അവരുടെ അരങ്ങേറ്റം. പിന്നീട് തരംഗമായ ഒട്ടേറെ ഗാനങ്ങള്‍. ഗായികയും ഗാനരചയിതാവുമായ കിം നാ ഹീ നാഹീ എന്ന പേരിലാണ് പോപുലറായത്. നവംബര്‍ എട്ടിനായിരുന്നു അന്ത്യം. 

News, World, World News, Korea, Song, K-Pop Singer, Nahee, Singer, South Korean singer, Blue City, Album, K-pop singer Nahee passes away at 24.

2019ലാണ് നാഹി അവരുടെ അരങ്ങേറ്റം കുറിച്ചത്. ബ്ലൂ സിറ്റി എന്ന ആല്‍ബത്തിലൂടെയായിരുന്നു ഇത്. അടുത്തിടെയാണ് നാഹി റോസ് എന്ന ഗാനം പുറത്തിറക്കിയത്. ഈ ഗാനം പുറത്തിറക്കുന്ന സമയത്ത് നാഹി പുഷ്പങ്ങളെക്കുറിച്ച് ഏറെ സംസാരിച്ചിരുന്നു. തന്റെ മെലഡികളെ പൂവുകളെപ്പോലെ സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് ഹൃദയത്തില്‍ തട്ടിയുള്ള ഒരു ഗാനമെന്നാണ് നാഹി റോസ് എന്ന ഗാനത്തെ വിശേഷിപ്പിച്ചത്.

Keywords: News, World, World News, Korea, Song, K-Pop Singer, Nahee, Singer, South Korean singer, Blue City, Album, K-pop singer Nahee passes away at 24.

Post a Comment