Join Whatsapp Group. Join now!
Aster MIMS 10/10/2023

Jaundice | പൈവളിഗെ, മീഞ്ച പ്രദേശങ്ങളിൽ ആ​ശ​ങ്ക പരത്തി മഞ്ഞപ്പിത്തം പടരുന്നു; 50 ഓളം പേർ ചികിത്സ തേടി; ജാഗ്രതയുമായി ആരോഗ്യവകുപ്പ്; മദ്റസ അടച്ചിടാൻ ജമാഅത് കമിറ്റിയുടെ തീരുമാനം

കിണറിലെ വെള്ളം പരിശോധനക്ക് അയച്ചു Jaundice, Paivalike, Meenja, കാസറഗോഡ് വാർത്തകൾ
ഉപ്പള: (KasargodVartha) പൈവളിഗെ, മീഞ്ച പ്രദേശത്ത് മഞ്ഞപ്പിത്തം പടരുന്നത് മേ​ഖ​ല​യി​ൽ ആ​ശ​ങ്ക പ​ര​ത്തു​ന്നു. 50 ഓളം വിദ്യാർഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിട്ടുള്ളത്. ഒരു വിദ്യാർഥിയെ വിദഗ്ധ ചികിത്സക്കായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലും പ്രവേശിപ്പിച്ചു. പൈവളിഗെ പഞ്ചായതിലെ 17, 18 വാർഡുകളിലും മീഞ്ച പഞ്ചായത്തിലെ ചില പ്രദേശങ്ങളിലുമാണ് 10 ദിവസത്തോളമായി മഞ്ഞപ്പിത്തം പടരുന്നത്.

News, Kerala, Kasaragod, Uppala, Jaundice, Paivalike, Meenja, Treatment, Health Department, Madrasa, Well, Student, Hospital, Jaundice spreads, 50 people infected.

ആ​രോ​ഗ്യ വ​കു​പ്പും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾക്കെതിരെ ജാഗ്രത പുലർത്തുന്നുണ്ട്. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ജമാഅത് കമിറ്റി അംഗങ്ങളുടെയും യോഗത്തിൽ സ്ഥിഗതികൾ വിലയിരുത്തി ജാഗ്രത നിർദേശം നൽകി. പ്രദേശത്തെ മദ്രസയിലെ കിണറിലെ വെള്ളം ലാബ് പരിശോധനക്കായി അയച്ചിട്ടുണ്ട്. മഞ്ചേശ്വരം എംഎൽഎ എ കെ എം അശ്‌റഫും സ്ഥലം സന്ദർശിച്ചു. കലക്ടറുടെയും ഡി എം ഒയുടെയും നിർദേശ പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

News, Kerala, Kasaragod, Uppala, Jaundice, Paivalike, Meenja, Treatment, Health Department, Madrasa, Well, Student, Hospital, Jaundice spreads, 50 people infected.

ഹെൽത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ബായാർ, പൈവളികെ, അട്ടഗോളി സ്‌കൂൾ പരിസരത്ത് കാംപ് സംഘടിപ്പിച്ച് വീടുവീടാന്തരം കയറിയിറങ്ങി റിപോർട് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അംഗൻവാടി ജീവനക്കാരെ നിയോഗിക്കും. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നത് വരെ 20 ദിവസത്തേക്ക് പ്രദേശത്തെ മദ്റസ അടച്ചിടാൻ ജമാഅത് കമിറ്റി തീരുമാനിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തം നിയന്ത്രിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് ഉന്നത ഡോക്ടർമാർ അടങ്ങുന്ന സംഘത്തെ നിയമിക്കാൻ മന്ത്രിമാരോട് ആവശ്യപ്പെടാനൊരുങ്ങുകയാണ് സ്ഥലം എംഎൽഎയും പൈവളിഗെ, മീഞ്ച പഞ്ചായതിലെ ഭരണ സമിതികളും.

Keywords: News, Kerala, Kasaragod, Uppala, Jaundice, Paivalike, Meenja, Treatment, Health Department, Madrasa, Well, Student, Hospital, Jaundice spreads, 50 people infected.
< !- START disable copy paste -->

Post a Comment