Join Whatsapp Group. Join now!
Aster MIMS 10/10/2023

Assault | അധ്യാപകന്‍ ആളുമാറി സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മർദിച്ചെന്ന സംഭവം ഒത്തുതീര്‍പ്പായി; ചികിത്സാ ചിലവ് വഹിക്കും, ഒപ്പം താക്കീതും

കുട്ടി ഇപ്പോഴും ചികിത്സിലാണ് Nileswaram, Malayalam News, കാസറഗോഡ് വാർത്തകൾ, Police
നീലേശ്വരം: (KasargodVartha) നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയെ ബഹളം വെച്ചുവെന്ന് ആരോപിച്ച് ആളുമാറി ക്രൂരമായി മർദിച്ചെന്ന സംഭവം ഒത്തുതീര്‍പ്പായി. അടിയേറ്റ് ബോധരഹിതനായി വീണ വിദ്യാര്‍ഥി ഇപ്പോഴും ചികിത്സിലാണ്. കുട്ടിക്ക് ഒരാഴ്ചയോളമായി സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. കുട്ടിയുടെ ശരീരമാസകലം അടിയേറ്റ പാടുണ്ടായിരുന്നുവെന്നും ചെവിക്ക് അടിയേറ്റ് കേള്‍വി ശക്തിക്കും തകരാര്‍ സംഭവിച്ചതായും ബന്ധുക്കൾ പറയുന്നു.

News, Kerala, Nileshwaram, Kasaragod Assault, Student, Treatment, Police, Report, Incident of assaulting school student resolved.

ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിന് റിപോർട് നല്‍കിയെങ്കിലും അധ്യാപകനും അദ്ദേഹത്തിന്റെ ഭാര്യയും പൊലീസില്‍ ഹാജരായി മര്‍ദനമേറ്റ കുട്ടിയുടെ ബന്ധുക്കളോട് ക്ഷമാപണം നടത്തുകയും പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ സംഭവിച്ചുപോയതാണെന്ന് അഭ്യർഥിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് മേലില്‍ ഇത്തരം നടപടി അധ്യാപകന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് പൊലീസ് എഴുതി ഒപ്പിട്ട് വാങ്ങിയിട്ടുണ്ട്.

News, Kerala, Nileshwaram, Kasaragod Assault, Student, Treatment, Police, Report, Incident of assaulting school student resolved.

കുട്ടിയുടെ ചികിത്സാ ചിലവ് പൂര്‍ണമായും അധ്യാപകന്‍ വഹിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം അധ്യാപകനെ സ്‌കൂള്‍ മേധാവി താക്കീത് ചെയ്യുകയും ചെയ്തു. ഇതോടെയാണ് വിഷയം പരിഹരിക്കപ്പെട്ടത്. ജോലിയെ ബാധിക്കുമെന്നതുകൊണ്ടാണ് ഭരണാനുകൂല സംഘടനാ പ്രവര്‍ത്തകര്‍ ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിച്ചതെന്നാണ് പറയുന്നത്.
 
Keywords: News, Kerala, Nileshwaram, Kasaragod Assault, Student, Treatment, Police, Report, Incident of assaulting school student resolved.
< !- START disable copy paste -->

Post a Comment