Join Whatsapp Group. Join now!
Aster MIMS 10/10/2023

African Snails | ആഫ്രികന്‍ ഒച്ച് ശല്യം മൂലം കര്‍ഷകര്‍ പ്രതിസന്ധിയില്‍; പുതിയ കൃഷികള്‍ ഇറക്കുന്നതില്‍നിന്ന് പിന്മാറി

'7 വര്‍ഷമായി ഇവയെ തുരത്താനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ്' Idukki, African Snails, Farms, Farmers, Muttukadu, Agriculture

ഇടുക്കി: (KasargodVartha) ചിന്നക്കനാല്‍ മുട്ടുകാടില്‍ ആഫ്രികന്‍ ഒച്ച് ശല്യത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായതോടെ പുതിയ കൃഷികള്‍ ഇറക്കുന്നതില്‍നിന്ന് പിന്മാറി കര്‍ഷകര്‍. ഏലം, കുരുമുളക്, കാപ്പി, കോക്കോ, പച്ചക്കറികള്‍ എന്നിവയെല്ലാം ഒച്ച് തിന്ന് നശിപ്പിച്ചു. മുട്ടുകാട് മേഖലയില്‍ ഇവ എങ്ങനെ എത്തിയെന്നതില്‍ വ്യക്തതയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. 

കാര്‍ഷിക വിളകള്‍ക്ക് വിലത്തകര്‍ച നേരിടുന്ന സാഹചര്യത്തില്‍ വന്‍തോതില്‍ പെറ്റുപെരുകിയ ആഫ്രികന്‍ ഒച്ചുകളുടെ ശല്യംകൂടി വര്‍ധിച്ചതോടെ മുട്ടുകാട് നിവാസികളുടെ ജീവിതം പ്രതിസന്ധിയിലാണ്. ഐസിഎആര്‍ ശാന്തന്‍പാറ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ മുട്ടുകാട്ടിലെ കാര്‍ഷിക മേഖലകള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു. ആകര്‍ഷിച്ച് നശിപ്പിക്കുകയാണ് ഏറ്റവും എളുപ്പമാര്‍ഗം എന്ന് ഇവര്‍ നിര്‍ദേശിച്ചു. ഡോ. സുധാകര്‍, പ്രീതു കെ പോള്‍ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് സന്ദര്‍ശനം നടത്തിയത്.  

News, Kerala, Top-Headlines, Idukki, African Snails, Farms, Farmers, Muttukadu, Agriculture, Idukki: African snails pervade farms in Muttukadu.

ഏഴ് വര്‍ഷമായി കര്‍ഷകര്‍ ഇവയെ തുരത്താനുള്ള മാര്‍ഗങ്ങള്‍ തേടുകയാണെന്ന് നിവാസികള്‍ പറയുന്നു. ലക്ഷക്കണക്കിന് വരുന്ന ഒച്ചുകളെ ശേഖരിച്ച ശേഷം ഉപ്പ് വിതറി നശിപ്പിക്കുക എന്ന മാര്‍ഗമാണ് കര്‍ഷകര്‍ സ്വീകരിച്ചത്. എന്നാല്‍, ഒച്ചുകളെ ശേഖരിക്കുന്നത് പല ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമായതോടെ ശ്രമം ഉപേക്ഷിച്ചു. വീര്യം കൂടിയ കിടനാശിനികളോ മരുന്നുകളോ തളിച്ചിട്ടും ഇവയെ തുരത്താന്‍ സാധിച്ചില്ല.   

Keywords: News, Kerala, Top-Headlines, Idukki, African Snails, Farms, Farmers, Muttukadu, Agriculture, Idukki: African snails pervade farms in Muttukadu.

Post a Comment