Join Whatsapp Group. Join now!
Aster MIMS 10/10/2023

Gold Price | സ്വർണവിലയിൽ മാറ്റമില്ല; നിരക്ക് റെകോർഡിനരികെ

സാധാരണ വെള്ളിയുടെ നിരക്കിൽ വർധനവ് Gold Rate, Silver Rate, Gold News, Business News, കേരള വാർത്തകൾ
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ചൊവ്വാഴ്ച (28.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5735 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബർ 28ന് സ്വർണവില റെകോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45,920 രൂപയുമായിരുന്നു അന്ന് സ്വർണവില. അതിനടുത്ത് തന്നെയാണ് ഇപ്പോഴത്തെയും നിരക്ക്.

News, Kerala, Kochi, Business, Gold Rate, Silver Rate, Gold News, Business News, Gold Price on November 28 in Kerala.

ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4755 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,040 രൂപയുമാണ് വിപണി വില. അതേസമയം സാധാരണ വെള്ളിയുടെ വിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 82 രൂപയായി ഉയർന്നു. എന്നാൽ ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയാണ് നിരക്ക്.

തിങ്കളാഴ്ച (27.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5735 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,880 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4755 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,040 രൂപയുമായിരുന്നു വിപണി വില.

തിങ്കളാഴ്ച വെള്ളിയുടെ വിലയിലും വർധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 81 രൂപയായപ്പോൾ ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയായിരുന്നു തിങ്കളാഴ്ചയും നിരക്ക്.

Keywords: News, Kerala, Kochi, Business, Gold Rate, Silver Rate, Gold News, Business News, Gold Price on November 28 in Kerala.
< !- START disable copy paste -->

Post a Comment