Join Whatsapp Group. Join now!
Aster MIMS 10/10/2023

Investigation | എഐ കാമറ പകര്‍ത്തിയ ചിത്രത്തില്‍ 'പ്രേതം': സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് വാഹന ഉടമ പിഴയടച്ചു; പക്ഷേ, ആശയക്കുഴപ്പം മാത്രം ബാക്കി; എംവിഡി അന്വേഷണത്തില്‍ ബാധ ഒഴിയുമോ?

കൂടുതല്‍ പരിശോധനയുമായി കെല്‍ട്രോണ്‍ News, Malayalam News, Kasaragod News, കാസര്‍കോട് വാര്‍ത്തകള്‍, Complaint
പയ്യന്നൂര്‍: (KasargodVartha) എഐ കാമറ പകര്‍ത്തിയെ കാറിന്റെ ചിത്രത്തില്‍ 'പ്രേതം' കടന്നുകൂടിയത് സാമൂഹ്യമാധ്യങ്ങളില്‍ ചര്‍ച്ച നടക്കുന്നതിനിടെ 'ബാധ'യൊഴിപ്പിക്കാന്‍ മോടോര്‍ വാഹനവകുപ്പിന്റെ ശ്രമം. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് വാഹന ഉടമ കഴിഞ്ഞ ദിവസം 1000 രൂപ പിഴ അടച്ചുവെങ്കിലും ഇപ്പോഴും ആശയക്കുഴപ്പം ബാക്കിയാണ്. വിഷയത്തില്‍ മോടോര്‍ വാഹന വകുപ്പ് സ്വമേധയാ അന്വേഷണം നടത്തിവരികയാണ്. എ ഐ കാമറ സ്ഥാപിച്ച കെല്‍ട്രോണ്‍ കംപനിയോട് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
      
Complaint

മുന്നിലിരിക്കുന്ന ആളിന്റെ വിന്‍ഡ് ഷീല്‍ഡില്‍ നിന്നുള്ള പ്രതിബിംബം പതിഞ്ഞപ്പോള്‍ മറ്റൊരാളാണെന്ന് തോന്നിപ്പിക്കുന്ന വിധം രൂപവ്യത്യാസത്തോടെ ചിത്രത്തില്‍ കയറിപ്പറ്റിയതാകാമെന്നും ഇതാണ് ഇവിടെ സംഭവിച്ചതെന്നും വിദഗ്ദാഭിപ്രായമുണ്ട്. അതിനിടെ ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കാറോടിച്ചയാളുടെ മാതാവിന്റെ സഹോദരി ഭര്‍ത്താവ് പയ്യന്നൂര്‍ ഡി വൈ എസ് പിക്ക് പരാതി നല്‍കി.

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പിഴയടക്കാന്‍ വാഹന ഉടമയുടെ ഫോണിലേക്ക് സന്ദേശവും ലിങ്കും മോടോര്‍ വാഹനവകുപ്പ് അയച്ച് കൊടുത്തിരുന്നു. യുവാവിന്റെ ഫോണില്‍ പരിവാഹന്‍ ആപ് ഇല്ലാത്തതിനാല്‍ സൂഹൃത്തിന് ലിങ്ക് കൈമാറിയതാണ് ചിത്രം പുറത്ത് പോകാന്‍ ഇടയാക്കിയതെന്നാണ് സൂചന. യുവാവും ഇളയമ്മയും രണ്ട് മക്കളുമാണ് ഈ കാറില്‍ ഉണ്ടായിരുന്നതെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. കാറില്‍ ഇളയമ്മയെ കൂടാതെ മറ്റൊരു സ്ത്രീ ഇരിക്കുന്നതായി കണ്ട് സുഹൃത്ത് ചോദിച്ചപ്പോള്‍ എനിക്ക് ആളെ അറിയില്ലെന്നായിരുന്നു യുവാവ് പറഞ്ഞത്. ഇതോടെയാണ് പ്രേതമാണെന്ന രീതിയില്‍ സന്ദേശം ഉണ്ടാകാന്‍ കാരണമായത്.

ALSO READ:
സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു വരുന്ന കൈതക്കാട്ടെ 'പ്രേതം'; സത്യാവസ്ഥ ഇതാണ്

യുവാവ് മറ്റൊരാള്‍ക്കും ചിത്രമോ ലിങ്കോ അയച്ച് കൊടുത്തിരുന്നില്ല. സുഹൃത്തിന്റെ കയ്യില്‍ നിന്നാണ് ചിത്രം പുറത്ത് പോയതെന്ന് ഉറപ്പായിട്ടുണ്ട്. സംഭവം വിവാദമായതോടെ മോടോര്‍ വാഹനവകുപ്പും പൊലീസും കെല്‍ട്രോണും ശരിക്കും വട്ടംകറങ്ങി. മുന്‍ സീറ്റിലിരിക്കുന്നവരെ മാത്രമാണ് ഇപ്പോള്‍ എ ഐ കാമറയുടെ പരിധിയിലുള്ളത്. അതിനാല്‍ പിറകിലിരിക്കുന്നവര്‍ ചിത്രത്തില്‍ വരാതിരിക്കുന്നതുപോലെയാണ് കാമറയില്‍ ക്രമീകരിച്ചിരിക്കുന്നത്. സാങ്കേതിക തകരാര്‍ കൊണ്ട് ഓവര്‍ലാപിംഗിലൂടെ മുഖത്തേക്ക് റിഫ്ലക്ഷന്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതായും പറയുന്നു. ഒന്നുകില്‍ മുന്നിലിരിക്കുന്ന സ്ത്രീകളുടെ ചിത്രം റിഫ്ലക്ഷനാവുകയോ അല്ലെങ്കില്‍ നേരത്തെ പതിഞ്ഞ ചിത്രം സാങ്കേതിക തകരാര്‍ കൊണ്ട് കേറിവരാനും സാധ്യതയുണ്ട്.
   
complaint

ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന കെല്‍ട്രോണ്‍ ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് രാത്രി 8.27നാണ് പയ്യന്നൂര്‍ കേളോത്തെ എഐ കാമറയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പിഴയടക്കാന്‍ വാഹനത്തിന്റെ നമ്പര്‍ സഹിതമുള്ള ചിത്രം പതിഞ്ഞത്. ഒക്ടോബര്‍ 28നാണ് യുവാവിന് പിഴയടക്കാനുള്ള സന്ദേശം എത്തിയത്. എഐ കാമറയ്ക്കെതിരെ പൊതുജന വികാരം ശക്തമായതും വ്യാജപ്രചരണത്തിന് വ്യാപ്തി കൂട്ടിയെന്നാണ് അധികൃതര്‍ വിയിരുത്തുന്നത്. യഥാര്‍ഥ കാരണമറിയാന്‍ കാമറ അടക്കം വിശദമായി പരിശോധിക്കാന്‍ തന്നെയാണ് എംവിഡി തീരുമാനം. അന്വേഷണത്തില്‍ ബാധ ഒഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് പൊതുജനങ്ങളും.

Keywords: News, Malayalam News, Kasaragod News, Complaint, Kerala News, Crime News, Social Media, 'Ghost in Car'; Woman's husband complaint against propaganda on social media.

Post a Comment