Join Whatsapp Group. Join now!
Aster MIMS 10/10/2023

Life Imprisonment | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കൂട്ട മാനഭംഗത്തിനിരയാക്കിയെന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

വിവിധ വകുപ്പുകളിലാണ് ശിക്ഷ Life Imprisonment, Court, Verdict, Accused, Complaint, Police, Kerala News
തലശേരി: (KasargodVartha) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും. നാദാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സായൂജ് (26), ഷിബു (36), രാഹുല്‍ (24), പാലോളി അക്ഷയ് (22) എന്നിവരെയാണ് നാദാപുരം ഫാസ്റ്റ് ട്രാക് അതിവേഗ (പോക്‌സോ) കോടതി ജഡ്ജ് എം ശുഹൈബ് ശിക്ഷിച്ചത്.

Four get life imprisonment in gang molest case, Kannur, News, Life Imprisonment, Court, Verdict, Accused, Complaint, Police, Kerala News

ഒന്ന്, മൂന്ന്, നാല് പ്രതികളായ സായൂജ്, രാഹുല്‍, അക്ഷയ് എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചപ്പോള്‍ രണ്ടാം പ്രതിക്ക് 30 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു.

ഒന്നാം പ്രതി സായൂജ് 1,75, 000 രൂപയും മൂന്നാം പ്രതി രാഹുല്‍ നാലാം പ്രതി അക്ഷയ് എന്നിവര്‍ക്ക് 1,50,000 രൂപയും പിഴ വിധിച്ചു. രണ്ടാംപ്രതി ഷിബു 30 വര്‍ഷം കഠിനതടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും നല്‍കണം. വിവിധ വകുപ്പുകളിലാണ് ശിക്ഷ.

2021 സെപ്റ്റംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സായൂജും കാമുകിയായ ദളിത് പെണ്‍കുട്ടിയും സുഹൃത്തായ ഷിബുവും ഒരു ബൈകിലും അക്ഷയും രാഹുലും മറ്റൊരു ബൈകിലും മരുതോങ്കര പഞ്ചായതിലെ ജാനകി കാട്ടിലെത്തുകയായിരുന്നു.

തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി പെണ്‍കുട്ടിയെ ബോധരഹിതയാക്കിയശേഷം ഇവര്‍ കൂട്ട മാനഭംഗത്തിനിരയാക്കിയ ശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവശേഷം മനോവിഷമത്തില്‍ കുറ്റ്യാടി പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ പൊലീസും പ്രദേശവാസികളും ചേര്‍ന്ന് രക്ഷിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടര്‍ന്ന് കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ തെളിവുകളും മറ്റും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നാദാപുരം എ എസ് പിയായിരുന്ന നിധിന്‍ രാജിനായിരുന്നു അന്വേഷണ ചുമതല.

സൈബര്‍ സെല്‍ വിദഗ്ധന്‍ എംകെ സുരേഷ് ശാസ്ത്രീയ അന്വേഷണത്തിന് നേതൃത്വം നല്‍കി. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 75 രേഖകളും, 11 തൊണ്ടി മുതലുകളും ഹാജരാക്കി. 30 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂടര്‍ മനോജ് അരൂര്‍ ഹാജരായി.

Keywords: Four get life imprisonment in gang molest case, Kannur, News, Life Imprisonment, Court, Verdict, Accused, Complaint, Police, Kerala News.

Post a Comment