കടലിലേക്കിറങ്ങി വലയെറിഞ്ഞ് മീൻ പിടിക്കുകയായിരുന്നു ഉപേന്ദ്രൻ. ഇതിനിടെ തിരമാലയിൽ പെട്ട് വല ശരീരത്തിൽ കുരുങ്ങുകയും ഉപേന്ദ്രൻ കടലിൽ മുങ്ങിത്താഴുകയുമായിരുന്നുവെന്നാണ് വിവരം. നീന്തി രക്ഷപെടാൻ കഴിയാത്തതും ദുരന്തത്തിന് കാരണമായി. സമീപത്തുണ്ടായിരുന്നവർ കരക്കെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
40 വർഷത്തോളമായി മീൻ പിടുത്ത തൊഴിലാളിയാണ് ഉപേന്ദ്രൻ. തോണിയിലും ഇടയ്ക്ക് കടലിൽ വലയെറിഞ്ഞും മീൻ പിടിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ബേക്കൽ തീരദേശ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
പരേതരായ ശിവൻ - കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: രമണി. അട്കത്ബയൽ ജി യു പി സ്‌കൂളിൽ വിദ്യാർഥിയായ കീർത്തേഷ് ഏക മകനാണ്. സഹോദരങ്ങൾ: രാമചന്ദ്രൻ, മഹേഷ്, ജയപ്രകാശ്, പരേതരായ ഗംഗാധരൻ, ലളിത. വിവരം അറിഞ്ഞ് എൻ എ നെല്ലിക്കുന്ന് എംഎൽഎ, ഫിഷറീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ആശുപത്രിയിലെത്തി.
Keywords: News, Kasaragod, Kerala, Fisherman, Drowned, Police, Mogral Puthur, School, Mahesh, Nellikkunnu, Hospital, Fisherman drowns in sea.
< !- START disable copy paste -->