Join Whatsapp Group. Join now!
Aster MIMS 10/10/2023

ജഡ്ജ് ഉള്‍പടെ 50 പേര്‍ക്ക് പൊടിയലര്‍ജി: തലശേരി കോടതിയുടെ പ്രവര്‍ത്തനം ഭാഗികമായി 2 ദിവസത്തേക്ക് നിര്‍ത്തിവച്ചു

ഹൈകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് തീരുമാനം Thalassery, Court, Court Closed, Fever

കണ്ണൂര്‍: (KasargodVartha) ഹൈകോടതിയുടെ ഉത്തരവ് പ്രകാരം തലശേരി കോടതിയുടെ പ്രവര്‍ത്തനം നവംബര്‍ രണ്ട് മുതല്‍ വെള്ളിയാഴ്ച്ച വരെ നിര്‍ത്തിവച്ചു. ന്യായാധിപകയ്ക്കും അഭിഭാഷകര്‍ക്കും പൊടി പാറിയതിനാല്‍ അലര്‍ജി പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്നാണ് തലശ്ശേരി ജില്ലാ കോടതിയിലെ മൂന്ന് കോടതികള്‍ രണ്ട് ദിവസത്തേക്ക് അടച്ചിട്ടത്.

രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന മൂന്ന് കോടതികളില്‍ വന്നവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശരീരത്തില്‍ അസഹ്യമായ ചൊറിച്ചിലും പനിയുമാണ് അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി അഡീഷണല്‍ ജില്ലാ കോടതി രണ്ടും മൂന്നും പ്രിന്‍സിപല്‍ സബ് കോടതിയും വെളളിയാഴ്ച വരെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചത്. കോടതിയിലെത്തിയ അന്‍പതോളം പേര്‍ക്കാണ് പനിയും ശരീരവേദനയും അനുഭവപ്പെട്ടത്.   

ജഡ്ജിനും അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു.അലര്‍ജിക്ക് സമാനമായ ലക്ഷണങ്ങളോടെ ഒരു ജഡ്ജി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതേ തുടര്‍ന്ന് കോഴിക്കോട് നിന്നും മെഡികല്‍ സംഘം കോടതിയിലെത്തി പരിശോധന നടത്തി. മെഡികല്‍ സംഘം കോടതിയിലെത്തി പരിശോധന നടത്തി. ആരോഗ്യപ്രശ്‌നങ്ങളുണ്ടായവരുടെ രക്ത സാമ്പിളും സ്രവവും ശേഖരിച്ചു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.  തൊട്ടടുത്ത് പുതിയ കോടതി സമുച്ചയത്തിന്റെ പണി നടക്കുന്നുണ്ട്. അവിടെ നിന്നുളള പൊടിപടലങ്ങള്‍ കാരണമാണോ ആരോഗ്യപ്രശ്‌നങ്ങളെന്നും സംശയിക്കുന്നു. 

അണുനശീകരണത്തിന്റെ ഭാഗമായി തലശേരി നഗരസഭാ ആരോഗ്യ പ്രവര്‍ത്തകര്‍ ഫോഗിങ് നടത്തിയിട്ടുണ്ട്. ജില്ലാ കോടതിയ്ക്കായി എട്ടു നില കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണമാണ് നടന്നു വരുന്നത്. തറനിരപ്പില്‍ നിന്നും മണ്ണ് കുഴിച്ചെടുത്താണ് അന്‍ഡര്‍ ഗ്രൗന്‍ഡില്‍ പാര്‍കിങ് സംവിധാനമേര്‍പ്പെടുത്തുന്നത്. ഖനനം നടത്തുമ്പോള്‍ പാറുന്ന പൊടിയും ഇതിനടുത്തായി പ്രവര്‍ത്തിക്കുന്ന കോടതി മുറികളിലെത്തുന്നുണ്ട്. 

Kannur, Top-Headlines, News, Kerala, Thalassery, Court, Court Closed, Fever, Health, Medical Team, Hospital, Treatment, Fever spread: Thalassery court closed for two days.

ഇതുകൂടാതെ പുതിയ കോടതി കെട്ടിട നിര്‍മാണത്തിന്റെ ഭാഗമായി പെയിന്റിങിന് ഉപയോഗിക്കുന്ന ടിന്നര്‍, പുട്ടി എന്നിവയുടെ പൊടിപാറുന്നതും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഹൈകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് തലശേരി കോടതിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. നിത്യേനെ നൂറു കണക്കിനാളുകളാണ് ജില്ലാ കോടതിയായി പ്രവര്‍ത്തിക്കുന്ന തലശേരി കോടതിയിലെത്തിച്ചേരുന്നത്.

Keywords: Kannur, Top-Headlines, News, Kerala, Thalassery, Court, Court Closed, Fever, Health, Medical Team, Hospital, Treatment, Fever spread: Thalassery court closed for two days.

Post a Comment