Join Whatsapp Group. Join now!
Aster MIMS 10/10/2023

Farewell | 'കാസർകോട്ടേക്ക് വന്നത് വിഷമത്തോടെ', ഇപ്പോൾ ഇവിടം വിട്ട് പോകുന്നതിൽ വിഷമമെന്ന് ഡോ. വൈഭവ് സക്‌സേന; ജില്ലാ പൊലീസ് മേധാവിക്ക് ജില്ലാ ഭരണകൂടത്തിന്റെ ഹൃദ്യമായ യാത്രയയപ്പ്

പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് കലക്ടര്‍ Farewell, District police chief, Police, IPS

കാസർകോട്: (KasargodVartha) ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയ്ക്ക് ജില്ലാ ഭരണസംവിധാനം യാത്രയയപ്പ് നല്‍കി. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അദ്ധ്യക്ഷത വഹിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പ കേസുകള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാന്‍ സാധിച്ചത് ജില്ലാ പോലീസിന്റെയും ജില്ലാ ഭരണസംവിധാനത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേട്ടമാണെന്നും അതിന് ജില്ലാ പോലീസ് മേധാവി നല്‍കിയ നേതൃത്വം പ്രശംസനീയമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.


 




എ.ഡി.എം കെ.നവീന്‍ ബാബു, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, ജില്ലാ ലോ ഓഫീസര്‍ കെ.മുഹമ്മദ് കുഞ്ഞി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷൈനി, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അജിത് കെ ജോണ്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഉപഹാരം നല്‍കി.

  



കാസര്‍കോട് ജില്ലയില്‍ ഏറെ വിഷമത്തോടെയാണ് വന്നതെങ്കിലും ഈ ജില്ല വിട്ടുപോകുന്നതിലുള്ള വിഷമത്തോടെയാണ് ഇവിടെ നിന്നും പടിയിറങ്ങുന്നതെന്നും ഡോ.വൈഭവ് സക്‌സേന പറഞ്ഞു. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരും വിവിധ ജില്ലാതല ഉദ്യോഗസ്ഥരും ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എസ്.പിമാരായ പി.ബാലകൃഷ്ണന്‍ നായര്‍, പി.കെ.സുധാകരന്‍, സി.കെ.സുനില്‍ കുമാര്‍, വി.മനോജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Keywords:News, Top-Headlines, Kasaragod, Malayalam-News,Kasaragod-News, Kerala, Farewell, District police chief, Police, IPS,  Farewell to Dr Vaibhav Saxena


Post a Comment