city-gold-ad-for-blogger

Gold Found | നെടുമ്പാശ്ശേരിയില്‍ വിമാനത്തിലുപേക്ഷിച്ച നിലയില്‍ 2 കോടി രൂപയുടെ സ്വര്‍ണം കണ്ടെടുത്തു

കൊച്ചി: (KasargodVartha) നെടുമ്പാശ്ശേരിയില്‍ ബഹ്റൈനില്‍ നിന്നുമെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍ സ്വര്‍ണം കണ്ടെടുത്തു. രണ്ട് കോടിയുടെ സ്വര്‍ണമാണ് ഡിആര്‍ഐ (Directorate of Revenue Intelligence) കണ്ടെടുത്തത്. സ്വര്‍ണമിശ്രിതം മൂന്ന് പൊതികളിലാക്കി വിമാനത്തിലെ ശൗചാലയത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. 

3.285 കിലോ സ്വര്‍ണമാണ് വിമാനത്തില്‍ നിന്ന് കണ്ടെടുത്തതെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗുളിക രൂപത്തില്‍ വിഴുങ്ങിയ സ്വര്‍ണവുമായി യുവാവ് പിടിയിലായി. പ്രജിന്‍ ആണ് കസ്റ്റംസിന്റെ പിടിയിലായത്. 

Gold Found | നെടുമ്പാശ്ശേരിയില്‍ വിമാനത്തിലുപേക്ഷിച്ച നിലയില്‍ 2 കോടി രൂപയുടെ സ്വര്‍ണം കണ്ടെടുത്തു

റിയാദില്‍ നിന്ന് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസിലെത്തിയ ഇയാളില്‍ നിന്ന് നാല് ക്യാപ്‌സൂളുകളായി 1,275 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 70 ലക്ഷത്തോളം മാര്‍കറ്റ് വില വരുന്ന സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. 

Keywords: News, Kerala, Kerala News, Top-Headlines, Gold, Found, Indigo Flight, Nedumbassery, DRI, Bahrain, DRI recovers gold in compound form worth Rs 2 crore from lavatory of Indigo flight from Bahrain.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia