city-gold-ad-for-blogger

Duff | ജില്ലാ തല ദഫ് മത്സരം നവംബർ 12ന് എരുതുംകടവിൽ

കാസർകോട്: (KasargodVartha) ഫ്രൻഡ്സ് എരുതുംകടവ് സംഘടിപ്പിക്കുന്ന ജില്ലാ തല ദഫ് മത്സരം നവംബർ 12ന് നാല് മണിക്ക് എരുതുംകടവ് മദ്രസ പരിസരത്ത് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12 ടീമുകളാണ് മത്സരിക്കുന്നത്. ഫലസ്തീൻ ഐക്യദാർഢ്യവും പ്രാർത്ഥന സദസും ലഹരി വിരുദ്ധ കാംപും ഇതോടൊപ്പം നടത്തും.

Duff | ജില്ലാ തല ദഫ് മത്സരം നവംബർ 12ന് എരുതുംകടവിൽ

പരിപാടി എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്‌ഘാടനം ചെയ്യും. അബ്ദുർ റഹ്‌മാൻ ഇബ്നു ശൈശേഖ് തങ്ങൾ പ്രാർഥന നിർവഹിക്കും. ഇ പി അബൂബകർ ഖാസിമി, മജീദ് ബാഖവി എന്നിവർ പ്രഭാഷണം നടത്തും. മത്സരം തുടങ്ങുന്നതിന്ന് മുമ്പ് 12 ടീമുകളെ അണി നിരത്തി ഘോഷയാത്രയും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ റഫീഖ് എരുതും കടവ്, മഹ്‌മൂദ്‌ ഇ എ, അശ്റഫ്‌ സോഗാൽ, അസീസ് എരുതും കടവ്, റാസി പടിഞ്ഞാർ എന്നിവർ സംബന്ധിച്ചു.

Keywords: November, N A Nellikunnu, Team, Duff, Palestine, Compatition, Drug, Inauguration  Prayer, Districtk,District Level Duff Competition on November 12 at Eruthumkadavu.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia