Join Whatsapp Group. Join now!
Aster MIMS 10/10/2023

Demands | എൽ പി സ്‌കൂളിന് ഭീഷണി; ചന്ദ്രഗിരി ഗവ. ഹയർ സെകൻഡറി സ്കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്യം

കലക്ടർക്ക് അടക്കം പരാതി, Chandragiri, Collector, കാസറഗോഡ് വാർത്തകൾ, Malayalam News
മേൽപറമ്പ്: (KasargodVartha) കെ ഡി പി തുകയിൽ ചന്ദ്രഗിരി ഗവ. ഹയർ സെകൻഡറി സ്കൂളിന് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിർമാണ സ്ഥലത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യം. ചന്ദ്രഗിരി ഗവ. എൽ പി സ്കൂളിന് അഭിമുഖമായി, കളിക്കളം തടസപ്പെടുത്തിയും എൽ പി സ്കൂളിൻ്റെ കിഴക്ക് ഭാഗം കൊട്ടിയടച്ചുമാണ് കെട്ടിടം നിർമിക്കുന്നതെന്നാണ് പരാതി. ഈ സാഹചര്യത്തിൽ ഹയർ സെകൻഡറി സ്‌കൂൾ വളപ്പിനകത്ത് തന്നെ മറ്റൊരു സ്ഥലത്ത് കെട്ടിടം മാറ്റിപ്പണിയണമെന്നാണ് ആവശ്യം.

School, Building, Chandragiri, Govt, Higher Secondary, LP, KDP, Collector, Demands for new building constructed in Chandragiri Govt Higher Secondary School should be shifted to another place.

ഇതുസംബന്ധിച്ച് ചന്ദ്രഗിരി ഗവ. എൽ പി സ്കൂൾ പി ടി എ - പൂർവ വിദ്യാർഥി സംഘടന സംയുക്ത കമിറ്റി ജില്ലാ കലക്ടർക്കും സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനും പരാതി നൽകിയിട്ടുണ്ട്. പി ഡബ്ള്യു ഡി എക്സിക്യൂടീവ് എൻജിനീയർ, കെ ഡി പി സ്പെഷൽ ഓഫീസർ, ഡി ഡി ഇ, ജില്ലാ ചൈൽഡ് പ്രൊടക്ഷൻ യൂനിറ്റ്, ചെമ്മനാട് ഗ്രാമപഞ്ചായത് സെക്രടറി എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്.

തെക്കും പടിഞ്ഞാറും വടക്കും ഭാഗങ്ങൾ കൊട്ടിയടക്കപ്പെട്ട ചന്ദ്രഗിരി ഗവ. എൽ പി സ്കൂളിൻ്റെ കിഴക്ക് ഭാഗം കൂടി കൊട്ടിയടച്ച് ഹയർ സെകൻഡറിയുടെ ഇരുനില കെട്ടിടം ഉയരുകയാണെങ്കിൽ മതിയായ വെളിച്ചവും വായുവും ലഭിക്കാതെ കുട്ടികൾ ദുരിതത്തിലാകുമെന്ന് നിവേദനത്തിൽ പറയുന്നു. മലയാളം, കന്നഡ ഡിവിഷനലുകളിലായി ഇരുനൂറോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ഡിവിഷനുകൾ വർധിപ്പിക്കുന്നതിനുള്ള കടുത്ത സ്ഥലപരിമിതി നേരിടുന്നതിനിടെയാണ് കൂനിന്മേൽ കുരുപോലെ പുതിയ പ്രശ്‌നം.

പി ഡബ്ള്യു ഡി അധികൃതരാണ് സ്ഥലം അടയാളപ്പെടുത്തിയിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ കെ ഡി പി സ്പെഷൽ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊടക്ഷൻ യൂനിറ്റ് ഇൻചാർജ് എന്നിവർ സ്ഥലം സന്ദർശിച്ചു.

School, Building, Chandragiri, Govt, Higher Secondary, LP, KDP, Collector, Demands for new building constructed in Chandragiri Govt Higher Secondary School should be shifted to another place.

Keywords: School, Building, Chandragiri, Govt, Higher Secondary, LP, KDP, Collector, Demands for new building constructed in Chandragiri Govt Higher Secondary School should be shifted to another place.

Post a Comment