കേസ് പരിഗണിച്ചപ്പോൾ ഇരയായ കുട്ടിയും മാതാവും കോടതിയിൽ ഹാജരായിരുന്നു. ഇവർക്ക് അഭിഭാഷകർ ഉണ്ടായിരുന്നില്ല. കോട്ടമല എം ജി എം എ യു പി സ്കൂളിൽ കഴിഞ്ഞ മാസം 19നാണ് സംഭവം നടന്നത്. ചിറ്റാരിക്കാല്‍ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമോറിയല്‍ യു പി സ്‌കൂളിൽ അസംബ്ലി കഴിഞ്ഞ ശേഷം ദളിത് വിദ്യാർഥിയുടെ മുടി മുറിച്ചതായാണ് കേസ്.
അഞ്ചാം ക്ലാസ് വിദ്യാർഥിയെ പ്രധാനാധ്യാപിക ഷേർളി ജോസഫ് സ്കൂൾ അസംബ്ലി കഴിഞ്ഞ ശേഷം സ്റ്റാഫ് റൂമിന് മുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി പരസ്യമായി മുടി മുറിച്ചുവെന്നാണ് പരാതി. കേസിൽ പ്രധാന അധ്യാപികയ്ക്കെതിരെ പട്ടികജാതി - പട്ടിക വർഗ അതിക്രമം തടയൽ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തിരുന്നത്.
കേസെടുക്കുകയും സംഭവം മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തതോടെ ഒളിവിൽ പോയ ശേഷമാണ് പ്രാധാനാധ്യാപിക ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയുമായെത്തിയത്. സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചിറ്റാരിക്കാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡിന് കൈമാറുകയായിരുന്നു.
Keywords: Court, FIR, Bail, Plea, Petition, Hearing, Police, Case, Dalit, Student, Principal, Dalit student's hair cut incident: Headmistress's anticipatory bail plea adjourned to 10.