ന്യൂഡെൽഹി: (KasargodVartha) നാല് മെട്രോ നഗരങ്ങളിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ ഇടിവ്. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിൻഡറുകളുടെ വില കുറച്ചതായി പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ അറിയിച്ചു. സിലിൻഡറിന് 57.5 രൂപ വരെയാണ് കുറച്ചിരിക്കുന്നത്. നവംബർ 16 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.
ഡെൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാണ് വിലയിൽ വ്യത്യാസം വന്നിരിക്കുന്നത്. ദീപാവലിക്ക് തൊട്ടുമുമ്പ് വാണിജ്യ പാചകവാതക സിലിൻഡറിന് 101.5 രൂപ ഗണ്യമായി വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിലയിൽ കുറവ് വരുത്തിയിരിക്കുന്നത്.
19 കിലോഗ്രാം വാണിജ്യ എൽപിജി സിലിൻഡറിന് ന്യൂഡെൽഹിയിൽ 1,775.5 രൂപയും കൊൽക്കത്തയിൽ 1,885.5 രൂപയും മുംബൈയിൽ 1,728 രൂപയും ചെന്നൈയിൽ 1,942 രൂപയുമാണ് പുതുക്കിയ വില. വാണിജ്യ പാചക വാതക വിലയിൽ കുറവുണ്ടായത് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ ബിസിനസ് മേഖലയ്ക്ക് ഭാരം കുറയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഗാർഹിക എൽപിജി സിലിൻഡറുകളുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.
Keywords:
News, National, New Delhi, LPG Gas Cylinder, Price, Oil Marketing Companies, Business, Commercial LPG cylinder prices slashed in 4 metro cities.
< !- START disable copy paste -->