Join Whatsapp Group. Join now!
Aster MIMS 10/10/2023

Student died | എലിവിഷം അകത്ത് ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോളജ് വിദ്യാർഥിനി മരണത്തിന് കീഴടങ്ങി

പൊലീസ് അന്വേഷിക്കുന്നു Student died, Badiadka, Malayalam News, കാസറഗോഡ് വാർത്തകൾ
ബദിയഡുക്ക: (KasargodVartha) എലിവിഷം അകത്ത് ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോളജ് വിദ്യാർഥിനി മരണത്തിന് കീഴടങ്ങി. നാരംപാടിയിലെ മഹാലിംഗ നായിക് - ശാംഭവി ദമ്പതികളുടെ മകൾ അങ്കിത (18) ആണ് മരിച്ചത്. നവംബർ 10ന് വീട്ടിൽ വെച്ചാണ് എലിവിഷം അകത്ത് ചെന്ന് അങ്കിതയെ അവശ നിലയിൽ കണ്ടെത്തിയത്.

Died,Student,Collage,Police,Obitury,Periyaram,Postmortem,Kasaragod,Narampady,Case Died,Student,Collage,Police,Obitury,Periyaram,Postmortem,Kasaragod,Narampady,Case College student died

ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് മരണം സംഭവിച്ചത്. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Died,Student,Collage,Police,Obitury,Periyaram,Postmortem,Kasaragod,Narampady,Case College student died

മാതാവിന്റെ ഗൂഗിൾ പേ അങ്കിത ഉപയോഗിച്ചതിന് മാതാവുമായി പിണങ്ങിയിരുന്നുവെന്നും ഇതിനെ തുടർന്ന് അങ്കിതയ്ക്ക് മനോവിഷമം ഉണ്ടായിരുന്നതായും ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. നായ്‌മാർമൂലയിലെ കോളജിലെ പാരാമെഡികൽ വിദ്യാർഥിനിയാണ് അങ്കിത.


Keywords:Died,Student,Collage,Police,Obitury,Periyaram,Postmortem,Kasaragod,Narampady,Case College student died

Post a Comment