മുസ്ലിം ലീഗ് നേതാവ് എ കെ എം അശ്റഫ് പ്രതിനിധീകരിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും നവ കേരള സദസിൽ 1980 പരാതികളും എൻ എ നെല്ലിക്കുന്ന് പ്രതിനിധീകരിക്കുന്ന കാസർകോട് മണ്ഡലത്തിൽ നിന്നും 3481 പരാതികളുമാണ് ലഭിച്ചത്. ഈ രണ്ടു മണ്ഡലങ്ങളിലും ലീഗ് ബഹിഷ്കരിച്ചത് കൊണ്ട് തന്നെ അടിസ്ഥാനപരമായി പല കാര്യങ്ങളും സർകാരിൽ എത്തിക്കുന്നതിന് പലർക്കും ബുദ്ധിമുട്ട് നേരിട്ടിരിക്കുവാൻ സാധ്യതയുണ്ട്. എംഎൽഎമാർ സഹകരിച്ചിരുന്നുവെങ്കിൽ കൂറെ കൂടി പ്രശ്നങ്ങൾ സർകാർ ശ്രദ്ധയിൽ പെടുത്തുവാൻ കഴിയുമായിരുന്നുവെന്നും സി ശുകൂർ പറഞ്ഞു.
'ഇൻഡ്യയിലെ മുസ്ലീം ന്യൂനപക്ഷത്തെ എതിർപക്ഷത്തു നിർത്തി രാജ്യത്ത് വർഗീയ ധ്രുവീകരണം ലക്ഷ്യമാക്കി കേന്ദ്ര സർകാർ നടത്തുന്ന പൗരത്വ ഭോഗതി നിയമം, പൊതു സിവിൽ നിയമം തുടങ്ങി അന്തർ ദേശീയ രംഗത്ത് സാമ്രാജ്യത്വ ശക്തികളുടെ സഹായത്തേടെ ഫലസ്തീന് എതിരെ ഇസ്രാഈൽ നടത്തുന്ന യുദ്ധത്തിന് എതിരെയും സർകാരിന്റെ നിലപാട് വ്യക്തമാക്കിയാണ് മുഖ്യമന്ത്രി പ്രസംഗങ്ങൾ അവസാനിപ്പിക്കുന്നത്.
വാസ്തവത്തിൽ ഈ മൂന്ന് പ്രശ്നങ്ങളിലും കാസർകോട്ടെയും മഞ്ചേശ്വരത്തെയും എംഎൽഎമാർക്ക് മറിച്ച് ഒരു അഭിപ്രായവും ഇല്ല എന്ന് അവരെ പോലെ നമുക്കും അറിയാവുന്ന കാര്യമാണ്. സർകാരിനോടൊപ്പം നിന്നു ഈ കാര്യങ്ങൾ ശക്തമായി രാജ്യത്തോട് പറയുവാനുള്ള അവസരമാണ് ലീഗ് എംഎൽഎമാർ കോൺഗ്രസിന്റെ വലയിൽപ്പെട്ട് നഷ്ടപ്പെടുത്തി കളഞ്ഞത്', സി ശുകൂർ പോസ്റ്റിൽ പറയുന്നു.
മുസ്ലീം ലീഗ് പോലെ ഒരു പാർടിക്ക് ഗണ്യമായ സാധീനമുള്ള പ്രദേശങ്ങളിൽ അവരുടെ സഹായമില്ലാതെ തന്നെ ന്യൂനപക്ഷങ്ങൾക്കിടയിൽ ചലനങ്ങൾ ഉണ്ടാക്കാനും വലിയ തോതിൽ ജനങ്ങളെ അണിനിരത്തി പരിപാടി വിജയിപ്പിക്കാൻ കഴിയുമെന്നും മഞ്ചേശ്വരത്തും കാസർകോട്ടും ഇടതുപക്ഷം തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം: