Join Whatsapp Group. Join now!
Aster MIMS 10/10/2023

Accident | ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഗൃഹനാഥൻ ബസ് ദേഹത്ത് കയറി മരിച്ചു

സഹയാത്രക്കാരന് പരുക്ക് Accident, Uppala, Paivalike, Malayalam News, കാസർകോട് വാർത്തകൾ
മുള്ളേരിയ: (KasargodVartha) ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഗൃഹനാഥൻ ബസ് ദേഹത്ത് കയറി മരിച്ചു. സഹയാത്രക്കാരന് പരുക്കേറ്റു. മുള്ളേരിയ ബളവന്തടുക്ക സ്വദേശി തിമ്മപ്പ (60) യാണ് മരിച്ചത്. പരുക്കേറ്റ കിന്നിംഗാര്‍ സ്വദേശി ഗിരീഷിനെ (37) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

News, Kerala, Kasaragod, Accident, Uppala, Paivalike, Injured, Bus, Bike, Police, Hospital, Biker dies in accident.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ബെള്ളൂര്‍ പള്ളപ്പാടിയിലാണ് അപകടം ഉണ്ടായത്. ബളവന്തടുക്കയിൽ നിന്ന് ബെള്ളൂരിലെ സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് റോഡിലേക്ക് തലയിടിച്ച് വീണ തിമ്മപ്പയുടെ ദേഹത്തേക്ക്, കാസര്‍കോട് നിന്ന് കിന്നിംഗാറിലേക്ക് വരികയായിരുന്ന ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

News, Kerala, Kasaragod, Accident, Uppala, Paivalike, Injured, Bus, Bike, Police, Hospital, Biker dies in accident.

അതീവ ഗുരുതരമായി പരുക്കേറ്റ തിമ്മപ്പയെ ഉടൻ കാസർകോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം കാസര്‍കോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് ആദൂര്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു. സിപിഎം പാണ്ടി ലോക്കൽ കമിറ്റി അംഗമാണ് തിമ്മപ്പ. ഭാര്യ: സ്വർണലത. മക്കളില്ല. സഹോദരങ്ങൾ: ഭാസ്കരൻ, പ്രേമലീല, സരസ്വതി, ശാരദ.

Keywords: News, Kerala, Kasaragod, Accident, Uppala, Paivalike, Injured, Bus, Bike, Police, Hospital, Biker dies in accident.< !- START disable copy paste -->

Post a Comment