Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | 'ആട്ടിന്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നു': പിന്നാലെ ഒളിവില്‍ പോയ യുവാവിനെ പിടികൂടി പൊലീസ്

'സംഭവം സിസിടിവിയില്‍ പതിഞ്ഞു' Attack, Varkala, Goat, Arrested, Crime

തിരുവനന്തപുരം: (KasargodVartha) ആട്ടിന്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ശങ്കരന്‍ എന്ന അജിത്താണ് (32) അറസ്റ്റിലായത്. വര്‍ക്കലയില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നായിരുന്നു ക്രൂരസംഭവം നടന്നത്.

പൊലീസ് പറയുന്നത്: തിരുവനന്തപുരം കല്ലമ്പലത്തെ അബ്ദുല്‍ കരീമിറെ വീട്ടില്‍ വളര്‍ത്തുന്ന ആട്ടിന്‍ കുട്ടിയെ ചത്തനിലയില്‍ കണ്ടെത്തിയതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് അര്‍ധരാത്രിയില്‍ പൂര്‍ണ നഗ്‌നനായ ഒരാളെത്തി പെണ്‍ആട്ടിന്‍ കുട്ടിയെ തിരഞ്ഞ് പിടിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. 

Attack, Varkala, Goat, Arrested, Crime, Arrest, Police, News, Kerala, Case, CCTV, Attack against goat; Man arrested.

പുലര്‍ചെ മൂന്നുമണി മുതല്‍ ഇയാളുടെ സാന്നിധ്യം ക്യാമറകളില്‍ പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ പ്രതിയെ തിരിച്ചറിഞ്ഞു. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാള്‍ വെള്ളിയാഴ്ചയാണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ ഇതിനുമുമ്പ് പശുക്കുട്ടിയെയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി സൂചയുണ്ട്. വര്‍ക്കലയിലെ ബിവറേജസ് കുത്തിത്തുറന്ന് മോഷണം നടത്തിയതടക്കം നിരവധികേസുകളില്‍ പ്രതിയാണ് അജിത്ത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Keywords: Attack, Varkala, Goat, Arrested, Crime, Arrest, Police, News, Kerala, Case, CCTV, Attack against goat; Man arrested.

Post a Comment