Join Whatsapp Group. Join now!
Aster MIMS 10/10/2023

Murder Case | എരിയാലിലെ ആബിദ് വധക്കേസ് സുപ്രധാന നടപടികളിലേക്ക്; പ്രതികള്‍ക്ക് കോടതി കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചതോടെ വിചാരണ ഉടന്‍ തുടങ്ങും; സംഭവത്തിന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് വീണ്ടും പരിഗണനയിലേക്ക്

പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പ്രോസിക്യൂടര്‍ സതീശന്‍ ഹാജരായി News, Malayalam News, Kasaragod News, കാസര്‍കോട് വാര്‍ത്തകള്‍, Murder Case
കാസര്‍കോട്: (KasargodVartha) എരിയാലിലെ ആബിദ് വധക്കേസ് സുപ്രധാന നടപടികളിലേക്ക് നീങ്ങുന്നു. കേസിലെ പ്രതികള്‍ക്ക് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് (മൂന്ന്) കോടതി കഴിഞ്ഞ ദിവസം കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചതോടെ കേസിന്റെ വിചാരണ ഉടന്‍ കോടതിയില്‍ ആരംഭിക്കും. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശംസുദ്ദീന്‍ (40), റഫീഖ് (43), കെഎം റഫീഖ് (40), അബ്ദുല്‍ ജലീല്‍ (41), പിഎച് ഹാരിസ് (41) എന്നിവരാണ് കേസിലെ പ്രതികള്‍.
                
Abid Eriyal murder case

2007 നവംബര്‍ 20ന് വൈകിട്ട് 5.30 മണിയോടെയാണ് എരിയാല്‍ കൊളങ്കരയിലെ മൊയ്ദീന്‍ - പരേതയായ മറിയം ബീവി ദമ്പതികളുടെ മകന്‍ ആബിദ്, എരിയാല്‍ ബള്ളീരില്‍ വെച്ച് വെട്ടേറ്റ് മരിച്ചത്. മുമ്പ് നടന്ന അക്രമത്തിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ ആബിദിനെ കൊലപ്പെടുത്തിയതെന്നാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കോടതിയില്‍ സമര്‍പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ബൈകിലെത്തിയ ഒരു സംഘമാണ് ആബിദിനെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഐ എന്‍ എലിന്റെയും എരിയാല്‍ യൂത് കള്‍ചറല്‍ സെന്ററിന്റെയും (EYCC) പ്രവര്‍ത്തകനായിരുന്നു ആബിദ്. കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ ഇ വൈ സി സി പ്രവര്‍ത്തകര്‍ എസ് പി ഓഫീസ് മാര്‍ചും, ധര്‍ണയും നടത്തിയിരുന്നു. അന്നത്തെ മുഖ്യമന്ത്രിക്കും, ആഭ്യന്തരമന്ത്രിക്കും നിവേദനവും നല്‍കിയിരുന്നു.
        
Abid Eriyal murder case

ഇതിന്റെയെല്ലാം ഒടുവിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതും പ്രതികള്‍ കോടതിയില്‍ കീഴടങ്ങുകയും ചെയ്തത്. ഇവര്‍ പിന്നീട് ജാമ്യമെടുത്ത് വിദേശത്തേക്ക് കടന്നതായും ആരോപണം ഉയര്‍ന്നിരുന്നു. കൊലപാതകം നടന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പ്രോസിക്യൂടര്‍ സതീശനാണ് ഹാജരായത്.

Keywords: News, Malayalam News, Kasaragod News, Murder Case, Kerala News, Abid Eriyal Murder Case, Abid Eriyal, Abid Eriyal murder case: Trial begins.
< !- START disable copy paste -->

Post a Comment