Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റോഡരികില്‍ വെച്ച് കടന്നുപിടിച്ചെന്ന കേസില്‍ 82 കാരന്‍ അറസ്റ്റില്‍

പോക്‌സോ കുറ്റം ചുമത്തി Arrested, Chandera, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
പടന്ന: (KasargodVartha) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റോഡരികില്‍ വെച്ച് കടന്നുപിടിച്ചെന്ന പോക്‌സോ കേസില്‍ 82 കാരന്‍ അറസ്റ്റില്‍. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സി പി കുഞ്ഞിരാമനെയാണ് എസ്‌ഐ സി പ്രദീപ് കുമാര്‍ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 16ന് പകല്‍ സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം.


Arrested, Crime

നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി മാറിടത്തില്‍ കടന്നുപിടിച്ചുവെന്നാണ് പരാതി. വീട്ടിലെത്തിയ കുട്ടി ബന്ധുക്കളോട് വിവരം പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു

Arrested

Keyword: Pocso Case, Malayalam-News, Crime, Kasaragod-News, Kerala, Arrested, Chandera, 82-year-old arrested for assaulting minor girl.

Post a Comment