Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | അമ്മാവനോടുള്ള വിരോധത്തിൽ ഷോപിങ് കോംപ്ലക്സിൽ അതിക്രമിച്ച് കയറി യുവാവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ 2 പേർ അറസ്റ്റിൽ

കെട്ടിടത്തിൽ അക്രമം നടക്കുന്നത് രണ്ടാം തവണ FIR, Crime, Cherkala, Malayalam News, കാസറഗോഡ് വാർത്തകൾ
ചെർക്കള: (KasargodVartha) അമ്മാവനോടുള്ള വിരോധത്തിൽ ഷോപിങ് കോംപ്ലക്സിൽ അതിക്രമിച്ച് കയറി യുവാവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സി കെ ഖാലിദ് (55), താജുദ്ദീൻ വടക്കേക്കര (50) എന്നിവരെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്
 
2 arrested in assault case


ഇക്കഴിഞ്ഞ നവംബർ ഒന്നിന് ചെർക്കള ടൗണിലെ ബാബ് ടവറിൽ അതിക്രമിച്ച് കയറി ബേർക്കയിലെ അബൂബകർ സിനാനെ (23) അക്രമിച്ചെന്നാണ് കേസ്. മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും കൈകൊണ്ട് അടിക്കുകയും പരുക്കേൽപിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

 



ഐപിസി 308 (നരഹത്യാ ശ്രമം) 323, 448, 506 ആർ/ഡബ്ള്യു 34 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ബാബ് ടവറിൽ ഇത് രണ്ടാം തവണയാണ് അക്രമം നടക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി, എസ് പി ജി എന്നിവർക്ക് ബന്ധപ്പെട്ടവർ പരാതി നൽകിയിട്ടുണ്ട്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, FIR, Crime, Cherkala, Malayalam News, 2 arrested in assault case

Post a Comment