കാസർകോട്: (KasargodVartha) ഇരു വൃക്കകളും തകരാറിലായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ നിർധന യുവാവ് തുടർ ചികിത്സയ്ക്ക് പണമില്ലാതെ കനിവുള്ളവരുടെ കരുണ തേടുന്നു. കാസർകോട് നഗരത്തിന് സമീപം താമസിക്കുന്ന ഈ 25കാരന് രണ്ടര വർഷം മുമ്പാണ് വൃക്കരോഗം ബാധിച്ചത്. ദുബൈയിൽ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുകയായിരുന്ന യുവാവ് നാട്ടിൽ വന്നു ഡയാലിസിസ് തുടങ്ങി.
സ്ഥിതി സങ്കീർണമായപ്പോൾ വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് പ്രതിവിധിയെന്നാണ് ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന് നാട്ടുകാരും ഉദാരമതികളും സഹായിക്കാൻ മുന്നോട്ട് വന്നു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഒരുങ്ങിയപ്പോൾ സാങ്കേതികത്വം മുന്നിൽ വന്നു. കൂനിന്മേൽ കുരു എന്നപോലെ ചില ആരോഗ്യ പ്രശ്നങ്ങളും യുവാവിനെ ബാധിച്ചു. ശസ്ത്രക്രിയക്ക് കരുതിയ തുകയിൽ നിന്ന് കുറെ പണം അപ്രതീക്ഷിതമായി ചിലവഴിക്കേണ്ടി വന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 22നാണ് യുവാവ് ശസ്ത്രക്രിയക്ക് വിധേയനായത്. ഇടക്ക് ക്രിയാറ്റിനിൻ കൂടുന്നതിനാൽ പ്ലാസ്മ ചെയ്യേണ്ടി വരുന്നു. അത്യാവശ്യ മരുന്നിനു പോലും കാശില്ലാതെ ആശുപത്രിക്കിടക്കയിൽ ജീവന് വേണ്ടി കേഴുകയാണ് 25കാരൻ ഇപ്പോൾ. കാശടക്കാത്തത് കൊണ്ട് മരുന്ന് നിർത്തുമെന്ന് ആശുപത്രി അധികൃതർ കാർക്കശ്യം കാട്ടുകയാണ്.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതുവരേയും അതിനുശേഷവും വലിയ ചിലവ് പ്രതീക്ഷിക്കുന്നു. 15 ലക്ഷം രൂപ ഇനിയും വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഈ നിർധന കുടുംബത്തിന് ഇത്രയും വലിയ തുക സ്വപ്നം കാണാൻ പോലുമാകുന്നില്ല. കാസർകോട് നഗരസഭ വികസന സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അബ്ബാസ് ബീഗത്തിന്റെയും യുവാവിന്റെയും പേരിൽ ജോയിന്റ് അകൗണ്ട് തുടങ്ങിയപ്പോൾ ഉദാരമതികൾ സഹായഹസ്തവുമായി മുന്നോട്ടു വന്നിരുന്നു. ഇനിയുള്ള 15 ലക്ഷം രൂപയും കനിവുള്ളവരുടെ കരുണയാൽ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുടുംബത്തിന്റെ അത്താണിയായ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ എല്ലാവരും കൈകോർക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ അഭ്യർഥിച്ചു. താഴെയുള്ള ബാങ്ക് അകൗണ്ട് അല്ലെങ്കിൽ യുപിഐ സംവിധാനം വഴി സഹായം കൈമാറാവുന്നതാണ്.
അകൗണ്ട് വിവരങ്ങള്‍:
Name: RUKUNUDDEEN BS BENDICHAL &
NM ABBAS
A/C No: 1522155000015680
IFSC Code: KVBL0001522
Bank: KARUR VYSYA BANK KASARAGOD
GOOGLE PAY/PHONE PE: 7306347470
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Charity, Finacial Assistance, Treatment, Youth seeks finnacial assistance for treatment
Help | ഈ 25 കാരന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഇനിയും 15 ലക്ഷം രൂപ വേണം; ആശുപത്രി കിടക്കയിൽ കനിവുള്ളവരുടെ കരുണ തേടി യുവാവ്
നിർധന കുടുംബത്തിന് ഇത്രയും വലിയ തുക സ്വപ്നം കാണാൻ പോലുമാകുന്നില്ല
Charity, Finacial Assistance, Treatment, കാസറഗോഡ് വാർത്തകൾ