Join Whatsapp Group. Join now!
Aster MIMS 10/10/2023

Remanded | 14 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ റിമാൻഡ് ചെയ്തു

അറസ്റ്റ് പോക്സോ കുറ്റം ചുമത്തി Remanded, Chandera, Crime, Malayalam News, കാസറഗോഡ് വാർത്തകൾ
ചന്തേര: (Kasargodvartha) 14 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ സി അബ്ദുർ റാശിദ് (31) ആണ് അറസ്റ്റിലായത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെ ഇയാൾ പെൺകുട്ടിയെ രണ്ടുവര്‍ഷത്തിലേറേ ലൈംഗികമായി പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

News, Kerala, Kasaragod, Chandera, Remanded, Crime, Arrest, Youth, Case, Youth remanded in case of assaulting minor.

ആദ്യം യുവാവ് താമസിച്ചിരുന്ന ക്വാർടേഴ്സിൽ വെച്ചും പിന്നീട് ഭീഷണിപ്പെടുത്തി വീട്ടിൽ വെച്ചും പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്താണ് ചന്തേര എസ്ഐ എം വി ശ്രീദാസും സംഘവും യുവാവിനെ അറസ്റ്റ് ചെയ്തത്.

News, Kerala, Kasaragod, Chandera, Remanded, Crime, Arrest, Youth, Case, Youth remanded in case of assaulting minor.

പരാതിയെ തുടർന്ന് നേരത്തെ സ്ഥാപന അധികൃതർ അബ്ദുർ റാശിദിനെ അധ്യാപക ജോലിയിൽ നിന്ന് നീക്കിയിരുന്നു. നിലവില്‍ തൃക്കരിപ്പൂരിൽ പന്തൽ ജോലി ചെയ്തു വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

Keywords: News, Kerala, Kasaragod, Chandera, Remanded, Crime, Arrest, Youth, Case, Youth remanded in case of assaulting minor.
< !- START disable copy paste -->

Post a Comment