സന്ധ്യയോടെ യുവാവിന്റെ നാട്ടുകാരായ യുവാക്കളും സംഘടിച്ചെത്തിയതോടെ പിടിവലിയും വാക്കേറ്റവും നടന്നു. വിവരമറിഞ്ഞ് പൊലീസ് കുതിച്ചെത്തി യുവാവിനെ മോചിപ്പിച്ചു. കൂട്ടം കൂടിയവരെ പിരിച്ചുവിടാന്‍ ലാതിയും വീശി. ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാലിന് സാരമായി പരിക്കേറ്റതായും വിവരമുണ്ട്. എല്ല് പൊട്ടിയതായുള്ള സംശയത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ ജെനറല്‍ ആശുപത്രിയില്‍ എക്‌സ് റേ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ഭര്‍തൃമതിയായ വിദ്യാസമ്പന്നയായ യുവതിയെയാണ് യുവാവ് ചാറ്റ് ചെയ്ത് ശല്യം ചെയ്തതെന്നാണ് ആക്ഷേപം. പ്രശ്‌നം മധ്യസ്ഥ ചര്‍ച്ചയിലൂടെ തീര്‍ക്കാനുള്ള ശ്രമം തുടരുന്നുണ്ട്. പൊലീസിന് പരിക്കുപറ്റിയതിനാല്‍ എന്തായാലും കേസ് ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. സംഭവത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
Keywords: Crime, Malayalam News, WhatsApp, Kerala News, Kasaragod News, Crime News, Assault, Kidnap, Youth kidnapped and assaulted.
< !- START disable copy paste -->