കാസര്‍കോട്: (KasargodVartha) യുവാവിനെ മൊബൈല്‍ കടയില്‍ നിന്നും പിടിച്ച് വലിച്ച് കാറില്‍ തട്ടികൊണ്ടു പോയി മര്‍ദിച്ചെന്ന കേസില്‍ നാലു പേർ അറസ്റ്റിൽ. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ ശാനവാസ് (38), എഎം അബ്ദുല്‍ മനാഫ് (42), എഎ മുഹമ്മദ് റിയാസ് (34), കെഎസ് മുഹമ്മദ് റിയാസ് (25), എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാനഗര്‍ മുട്ടത്തോടി മിനി സ്റ്റേഡിയത്തിന് സമീപത്തെ സംല മന്‍സിലില്‍ എഎം അബൂബകറിന്റെ മകന്‍ സവാദി(30)നെയാണ് നാലംഗ സംഘം കെഎല്‍ 58 എജി 1178 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ തട്ടികൊണ്ടുപോയി മർദിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തട്ടികൊണ്ടുപോയ യുവാവിനെ അണങ്കൂരിലെ പാറപ്രദേശത്ത് വെച്ച് മർദിച്ചുവെന്നും തടയാന്‍ ശ്രമിച്ചപ്പോള്‍ പിതാവ് അബൂബകറിനെയും അടിച്ചു പരിക്കേല്‍പ്പിച്ചിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്.
അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ഐപിസി 365, 341, 323, 34 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കാസര്‍കോട് ടൗണ്‍ സിഐ അജിത്കുമാര്‍, എസ്ഐ ചന്ദ്രന്‍, എഎസ്ഐ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വാട്‌സ്ആപ് ചാറ്റുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് യുവാവിനെ തട്ടികൊണ്ടുപോകാന്‍ കാരണമായതെന്നാണ് സൂചന.
Keywords: Crime, News, Malayalam News, Police, Complaint, Case, Attack, Hospitalized, Injury, Kerala News, Youth attacked; Four arrested.< !- START disable copy paste -->