Arrested | കാമുകിയായ പ്ലസ് ടു വിദ്യാർഥിനിയെ കാറിൽ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ
Oct 4, 2023, 21:19 IST
നീലേശ്വരം: (KasargodVartha) കാമുകിയായ പ്ലസ് ടു വിദ്യാർഥിനിയെ കാറിൽ കൂട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്തിയെന്ന കേസിൽ യുവാവിനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അൻസാറിനെ (21) യാണ് നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ കെ പ്രേംസദൻ അറസ്റ്റ് ചെയ്തത്. യുവാവിനെ ഹോസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) ഹാജരാക്കി റിമാൻഡ് ചെയ്തു.
'പെൺകുട്ടിയെ കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിൽ കൂട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് ഓർച്ചയിൽ വെച്ച് യുവാവിനെയും സഹായിക്കാനെത്തിയ സുഹൃത്തുക്കളെയും പ്രദേശവാസികൾ മർദിച്ചിരുന്നു. പൊലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. പെൺകുട്ടി യെ കൊണ്ടുപോയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും ഫോൺ പരിശോധിച്ചതിൽ മറ്റൊരു പെൺകുട്ടിയും കാമുകനും ഒളിച്ചോടിയതായുള്ള വിവരവും പുറത്ത് വന്നിരുന്നു', പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Arrested, POCSO Act, Crime, Malayalam News, Youth arrested for assaulting girl








