കോൺക്രീറ്റ്, വെങ്കലം, ഗ്രാനൈറ്റ്, പ്ലാസ്റ്റർ ഓഫ് പാരീസ് തുടങ്ങിയവയിൽ 30ൽ പരം ശിൽപങ്ങളുടെ നിർമാണത്തിലൂടെ ശ്രദ്ധേയനാണ് കാനായി. മലമ്പുഴ യക്ഷി, സാഗര കന്യക, മുക്കോല പെരുമാൾ, യാചകൻ, ജവാൻ, അമ്മ, ശംഖ്, അനന്തത, കുമാരനാശാൻ, വിക്രം സാരാഭായ് തുടങ്ങിയ ശിൽപങ്ങൾ കാനായിയുടെ ശിൽപകലാ ചാതുരിയുടെ പേരുകേട്ട അടയാളങ്ങളാണ്.
കെസിഎസ് പണിക്കരുടെ കീഴിൽ ശിൽപകല അഭ്യസിച്ച കാനായിക്ക് പ്രഥമ രാജാരവിവർമ എം എസ് നഞ്ചുണ്ടാവു പുരസ്കാരം, ലളിതകലാ അകാഡമി പുരസ്കാരം, കേരളശ്രീ പുരസ്കാരം, തിക്കുറിശ്ശി കർണാടക ചിത്രകലാ പരിഷത്ത് പുരസ്കാരം എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. കാസർകോട് ജില്ലക്കാരനായ കാനായിക്ക് ജന്മനാടിന്റെ ആദരം കൂടിയാണ് പുരസ്കാര സമർപണം.
2023 നവംബർ 22ന് നീലേശ്വരം പാലായിലുള്ള കാവിൽഭവൻ യോഗ ആൻഡ് നാച്വർ ക്യൂർ സെന്ററിൽ വെച്ച് നടക്കുന്ന യോഗാചാര്യ എം കെ രാമൻ മാസ്റ്റർ അനുസ്മരണ ചടങ്ങിൽ വെച്ച് കാനായി കുഞ്ഞിരാമന് പുരസ്കാരം സമർപിക്കും. ഡോ. എ എം ശ്രീധരൻ, ഡോ. ഖാദർ മാങ്ങാട്, പി രാമചന്ദ്രൻ എന്നിവരടങ്ങുന്ന സമിതിയാണ് കാനായിയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. വാർത്താസമ്മേളനത്തിൽ ഡോ. എ എം ശ്രീധരൻ, രാമചന്ദ്രൻ പി, എം കെ ബാലഗോപാലൻ എന്നിവർ സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, Award, Kanayi Kunhiraman, Yogacharya Award will be presented to Kanayi Kunhiraman.< !- START disable copy paste -->