കുമ്പള: (KasargodVartha) മകന് വസ്ത്രങ്ങള്‍ വാങ്ങി പോകുന്നതിനിടെ യുവതി ട്രെയിന്‍ തട്ടി മരിച്ചു. പെര്‍വാഡിലെ പരേതനായ അബ്ദുര്‍ റഹ്മാന്റെ ഭാര്യയും ചെട്ടുംകുഴിയില്‍ താമസക്കാരിയുമായ ശംസീന (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പെര്‍വാഡ് വെച്ചായിരുന്നു അപകടം.
ശംസീനയുടെ ഭര്‍ത്താവ് അബ്ദുര്‍ റഹ്മാന്‍ ഒന്നരവര്‍ഷം മുമ്പാണ് മരിച്ചത്. ഇതിന് ശേഷം യുവതി ചെട്ടുംകുഴിയിലെ സ്വന്തം വീട്ടില്‍ താമസിച്ച് വരികയായിരുന്നു. ഇവരുടെ മൂത്ത കുട്ടി പെര്‍വാഡില്‍ മുത്തശ്ശിയോടൊപ്പമാണ് താമസിക്കുന്നത്. ഈ കുട്ടിക്ക് നല്‍കുന്നതിന് യൂണിഫോം വാങ്ങി റെയില്‍ പാളത്തിലൂടെ വീട്ടിലേക്ക് വരുന്നതിനിടെ മംഗ്‌ളുറു ഭാഗത്തേക്ക് പോവുകയായിരുന്നു ട്രെയിന്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഇല്യാസ് - ഹാജിറ ദമ്പതികളുടെ മകളാണ് ശംസീന. മക്കള്‍: അബ്ദുല്‍ ജാസിം, അബ്ദുല്‍ ശമ്മാസ്, ഫാത്വിമത് ജമീന.
Keywords: Kerala News, Kasaragod News, Malayalam News, Accident, Accidental Death, Tragedy, Woman hit by a train and died.< !- START disable copy paste -->
Obituary | മകന് വസ്ത്രങ്ങള്‍ വാങ്ങി പോകുന്നതിനിടെ യുവതി ട്രെയിന്‍ തട്ടി മരിച്ചു
പിതാവിന് പിന്നാലെ കുട്ടികള്‍ക്ക് മാതാവിനെയും നഷ്ടമായി
Kumbla, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍