Join Whatsapp Group. Join now!
Aster MIMS 10/10/2023

Obituary | 'പലക കൊണ്ട് മകന്റെ അടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മാതാവ് മരിച്ചു'; യുവാവിനെ കുതിരവട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

'പ്രതി മയക്കുമരുന്നിന് അടിമയായി ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ' Dead, Obituary, Police, Malayalam News, കാസറഗോഡ് വാർത്തകൾ, Crime
നീലേശ്വരം: (KasargodVartha) പലക കൊണ്ട് മകന്റെ അടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മാതാവ് മരിച്ചു. നീലേശ്വരം കണിച്ചിറയിലെ പരേതനായ ടി രാജന്റെ ഭാര്യ രുഗ്മിണി (57) യാണ് മരിച്ചത്. മകൻ സുജിത്തിനെ അറസ്റ്റ് ചെയ്ത നീലേശ്വരം പൊലീസ് കോടതിയിൽ ഹാജരാക്കി കോടതി നിർദേശ പ്രകാരം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

News, Kerala, Kasaragod, Nileshwaram, Crime, Dead, Obituary, Police, Case, Police, Woman died after attack.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പുലർച്ചെ തുടർച്ചയായി ഫോൺ ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്തതോടെയാണ് പ്രകോപിതനായ യുവാവ് വീട്ടിൽ ഉണ്ടായിരുന്ന മരപ്പലക കൊണ്ട് തലക്കടിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. അടിയേറ്റ് തല പിളർന്ന് അബോധാവസ്ഥയിലായ രുഗ്മിണിയെ ആദ്യം നീലേശ്വരത്തെ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലും പ്രവശിപ്പിക്കുകയായിരുന്നു.

ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ രുഗ്മിണി ചോര വാർന്ന് തറയിൽ കിടക്കുകയായിരുന്നു. അക്രമാസക്തനായ യുവാവ് മരപ്പലക കൊണ്ട് ആളുകൾ എത്തിയപ്പോഴും മാതാവിനെ അടിച്ചതായി പ്രദേശവാസികൾ പറഞ്ഞു. തടയാൻ ചെന്ന അയൽവാസികളെ ഇയാൾ വീട്ടിന് അകത്തേക്ക് കയറാൻ അനുവദിച്ചില്ല. ഇവർ വിവരം അറിയിച്ചത്തിനെ തുടർന്ന് സി ഐ പ്രേംസദൻ, എസ് ഐ ടി വിശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുതിച്ചെത്തി. പൊലീസ് എത്തിയിട്ടും സുജിത്ത് വഴങ്ങാൻ തയ്യാറായില്ല.

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയ ശേഷമാണ് രുഗ്മിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സഹകരണ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് പരിയാരത്തേക്ക് മാറ്റിയത്. വെന്റിലേറ്ററിലായിരുന്ന രുഗ്മിണി മരുന്നുകളോട് പ്രതികരിക്കാത്തതിനാൽ ഡോക്ടർമാർക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു. ശനിയാഴ്ച പുലർച്ചെ 3.30 മണിയോടെയാണ് മരണം സംഭവിച്ചത്.

News, Kerala, Kasaragod, Nileshwaram, Crime, Dead, Obituary, Police, Case, Police, Woman died after attack.

മയക്കുമരുന്നിന് അടിമയായിരുന്ന സുജിത്ത് നേരത്തെ മാനസിക അസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മംഗ്ളൂറിലും കോഴിക്കോട്ടുമായി ചികിത്സയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. മാനസിക വെല്ലുവിളിയുള്ള സുമിത്ത് ഇളയ മകനാണ്. സുജിത്തിനെതിരെ പൊലീസ് നേരത്തെ വധശ്രമത്തിനാണ് കേസെടുത്തത്. രുഗ്മിണി മരിച്ചതോടെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നാണ് പൊലീസ് സൂചന നൽകുന്നത്.

Keywords: News, Kerala, Kasaragod, Nileshwaram, Crime, Dead, Obituary, Police, Case, Police, Woman died after attack.
< !- START disable copy paste -->

Post a Comment