'ബന്തിയോട്, അടുക്ക പ്രദേശങ്ങളിൽ അടുത്തകാലത്തായി ജനകീയ കമിറ്റി രൂപവത്കരിച്ച് ലഹരിക്കെതിരെയുള്ള പോരാട്ടം തുടർന്നിരുന്നു. ഇതിനിടെയിൽ പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം വീട് റെയ്ഡ് ചെയ്ത് നാല് മാസം മുമ്പാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് എത്തുന്നതിന് തൊട്ട് മുമ്പ് വീട്ടിൽ നിന്ന് രക്ഷപ്പെട്ട സുഹ്‌റാ ബീവി ഒളിവിലായിരുന്നു.
ഇവർ വീട്ടിൽ എത്തിയതായുള്ള രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വീട് വളഞ്ഞാണ് എക്സൈസ് സംഘം പിടികൂടിയത്. പിടികൂടുന്ന സമയത്തും ഇവരുടെ കൈവശം 30 ഗ്രാം കഞ്ചാവുണ്ടായിരുന്നു. മുമ്പും നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) കേസിൽ പ്രതിയായ യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു', എക്സൈസ് അധികൃതർ അറിയിച്ചു.
Keywords: News, Kerala, Kasaragod, Kumbala, Arrested, Crime, Bandiyod, NDPS, Court, Remand, Woman arrested in drug case.
< !- START disable copy paste -->