Join Whatsapp Group. Join now!
Aster MIMS 10/10/2023

Conference | വിസ്ഡം ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥി സമ്മേളനം 22ന് സീതാംഗോളിയില്‍

പ്രമുഖ പ്രഭാഷകരും പണ്ഡിതന്മാരും ജനപ്രതിനിധികളും സംബന്ധിക്കും Seethangoli, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Conference
കാസര്‍കോട്: (Kasargodvartha) വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ കമിറ്റി സംഘടിപ്പിക്കുന്ന ടീന്‍സ്‌പേസ് ജില്ലാ ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥി സമ്മേളനം ഒക്ടോബര്‍ 22 ഞായറാഴ്ച സീതാംഗോളി അലയന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം 4.30 വരെ നടക്കുന്ന സമ്മേളനത്തില്‍ പ്രമുഖ പ്രഭാഷകരും പണ്ഡിതന്മാരും ജനപ്രതിനിധികളും സംബന്ധിക്കും.
       
Wisdom Higher Secondary Student Conference

സമ്മേളനം എകെഎം അശ്‌റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് യാസര്‍ അല്‍ ഹികമി അധ്യക്ഷത വഹിക്കും. വിവിധ സെഷനുകളിലായി വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡന്റ് അര്‍ശാദ് താനൂര്‍ അല്‍ ഹികമി, ശഫീഖ് സ്വലാഹി, അശ്കര്‍ ഇബ്രാഹിം ഒറ്റപ്പാലം, ശമ്മാസ് അല്‍ ഹികമി, ഹാരിസ് കായക്കൊടി, ശിഹാബ് എടക്കര, റഫീഖ് മൗലവി, ഹിഷാം അരീക്കോട്, സഫ് വാന്‍ ബറാമി, ഹിലാല്‍ സലീം സി പി എന്നിവര്‍ പ്രഭാഷണം നടത്തും. പ്രഭാഷണങ്ങള്‍ക്ക് പുറമെ ഹലാവതുല്‍ ഖുര്‍ആന്‍, ഈണം, മോടിവേഷന്‍ സെഷന്‍, പാനല്‍ ചര്‍ച്ച, ക്വിസ് തുടങ്ങിയവയും സമ്മേളനത്തില്‍ നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് മുഹമ്മദ് യാസര്‍ അല്‍ഹികമി, സെക്രടറി റഈസ് പട്ല, അഹ്മദ് റുവൈസ്, അനീസ് മദനി, ശരീഫ് തളങ്കര എന്നിവര്‍ സംബന്ധിച്ചു.

Keywords: Seethangoli, Malayalam News, Conference, Kerala News, Kasaragod News, Wisdom Higher Secondary Student Conference on 22nd.
< !- START disable copy paste -->

Post a Comment