Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | '10 വയസുകാരിയെ പീഡനത്തിനിരയാക്കി, മിഠായിക്ക് 10 രൂപ നല്‍കി ഭീഷണിപ്പെടുത്തി'; 61കാരന്‍ അറസ്റ്റില്‍

'പ്രതിയുടെ ഭാര്യയും മകളും പുറത്തുപോയ നേരത്താണ് അതിക്രമം' Vadakara, Girl, Minor Girl, Molestation, Arrested, Police, Complaint

വടകര: (KasargodVartha) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന കേസില്‍ 61കാരന്‍ അറസ്റ്റില്‍. അബ്ദുര്‍ റസാഖിനെയാണ് (61) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കളിച്ചുകൊണ്ടിരിക്കുന്ന 10 വയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

പൊലീസ് പറയുന്നത്: പ്രതിയുടെ ഭാര്യയും മകളും പുറത്തുപോയ നേരത്താണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം. പീഡനത്തെ തുടര്‍ന്ന് കരഞ്ഞ പെണ്‍കുട്ടിക്ക് പത്ത് രൂപ കൊടുത്ത് മിഠായി വാങ്ങിക്കോളാനും ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തിയുമാണ് ഇയാള്‍ പറഞ്ഞയച്ചത്. 

News, Kerala, Crime, Vadakara, Girl, Minor Girl, Molestation, Arrested, Police, Complaint, Vadakara: Molestation against minor girl; Man arrested.

പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞതിനു പിന്നാലെ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വടകര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

Keywords: News, Kerala, Crime, Vadakara, Girl, Minor Girl, Molestation, Arrested, Police, Complaint, Vadakara: Molestation against minor girl; Man arrested.

Post a Comment