Join Whatsapp Group. Join now!
Aster MIMS 10/10/2023

Mobile Phone | ഞെട്ടിക്കുന്ന പഠനം: മൊബൈൽ ഫോൺ ഉപയോഗം മൂലം കുട്ടികൾക്ക് കാഴ്ച നഷ്ടപ്പെടുന്നു; പലർക്കും കാഴ്ച വൈകല്യങ്ങളും; ബോർഡിൽ എഴുതിയത് പോലും വായിക്കാനാവുന്നില്ല

അടുത്തുള്ള കാര്യങ്ങൾ വ്യക്തമായി കാണാൻ കഴിയാത്തവരും Mobile Phone, Health, Study, ദേശീയ വാർത്തകൾ
ബെംഗ്ളുറു: (KasargodVartha) അമിത ഉപയോഗവും സ്‌മാർട്ട്‌ഫോണുകളോടുള്ള ആസക്തിയും കാരണം കുട്ടികൾ കാഴ്ച പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും ചിലർക്ക് കാഴ്ച നഷ്ടപ്പെടുന്നുണ്ടെന്നും പഠനം. പല രക്ഷിതാക്കളും കുട്ടികളെ ശാന്തരാക്കുന്നതിനായി മൊബൈൽ ഫോൺ നൽകുന്നു. എന്നിരുന്നാലും, ഈ ശീലം കുട്ടികളുടെ കാഴ്ചയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്.

News, National, Mobile Phone, Health, Study, Usage of smartphones major reason for paediatric vision problems.

കർണാടകയിൽ കാഴ്ച വൈകല്യമുള്ള കുട്ടികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നടത്തിയ സർവേയിൽ സംസ്ഥാനത്ത് 1,70,000 കുട്ടികൾ കാഴ്ച ശക്തി കുറഞ്ഞതായി കണ്ടെത്തി.

അദ്ധ്യാപകർ ബ്ലാക്ക് ബോർഡിൽ എഴുതിയ അക്ഷരങ്ങൾ ചില കുട്ടികൾക്ക് വായിക്കാൻ സാധിക്കുന്നില്ല. മറ്റുള്ളവർക്ക് അവരുടെ അടുത്തുള്ള കാര്യങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

സർവേ പ്രകാരം ബെലഗാവി ജില്ലയിൽ 39997 കുട്ടികളും വിജയപുര ജില്ലയിൽ 13170 പേരും ബിബിഎംപി പരിധിയിൽ 10193 പേരും ദാവൻഗരെയിൽ 6348 പേരും ബിദറിൽ 5667 കുട്ടികളും കാഴ്ച വൈകല്യമുള്ളവരാണ്.

Keywords: News, National, Mobile Phone, Health, Study, Usage of smartphones major reason for paediatric vision problems.
< !- START disable copy paste -->

Post a Comment