Join Whatsapp Group. Join now!
Aster MIMS 10/10/2023

Ban | അബൂദബിയില്‍ വലിയ വാഹനങ്ങള്‍ക്കും തൊഴിലാളികളുമായി പോകുന്ന ബസുകള്‍ക്കും നിയന്ത്രണമേര്‍പെടുത്തി

അഡിപെക് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടി UAE, Temporary Ban, Vehicles, Abu Dhabi
അബൂദബി: (KasargodVartha) വലിയ വാഹനങ്ങള്‍ക്കും തൊഴിലാളികളുമായി പോകുന്ന ബസുകള്‍ക്കും താല്‍ക്കാലിക നിയന്ത്രണമേര്‍പെടുത്തി. തിങ്കളാഴ്ച (02.10.2023) രാവിലെ ആറ് മണി മുതല്‍ ഉചയ്ക്ക് 12 മണി വരെയാണ് നിയന്ത്രണമെന്നും അബൂദബി പൊലീസ് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് അറിയിച്ചു. അബൂദബി പൊലീസ് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ പാലം, മുസഫ പാലം, അല്‍ മഖ്ത പാലം തുടങ്ങിയ ഇടങ്ങളിലടക്കമാണ് വലിയ വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്.

UAE, News, Gulf, World, Top-Headlines, UAE: Temporary ban on some vehicles in Abu Dhabi on October 2

 പൊതു ശുചീകരണ കംപനികളുടെ വാഹനങ്ങള്‍ക്കും ചരക്കുനീക്ക വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമല്ലെന്ന് അബൂദബി പൊലീസ് വ്യക്തമാക്കി. അഡ്നോകില്‍ അഞ്ച് വരെ നടക്കുന്ന അബൂദബി അന്താരാഷ്ട്ര പെട്രോളിയം എക്സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സിന്റെ (Adipec 2023) മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടി.

ഗതാഗത നിയന്ത്രണം മികവുറ്റതാക്കാന്‍ സ്മാര്‍ട് ഗതാഗത നിരീക്ഷണ സംവിധാനവും ട്രാഫിക് പട്രോളുകളും എല്ലാ പാതകളിലും ഏര്‍പ്പെടുത്തിയതായി ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മഹ്‌മൂദ് യൂസുഫ് അല്‍ ബലൂഷി പറഞ്ഞു. അഡിപെക് 2023ല്‍ 2200ലേറെ കമ്പനികള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായി 54 പ്രമുഖ ഊര്‍ജ കംപനികളും ഉള്‍പെടുന്നുണ്ട്.

Keywords: UAE, News, Gulf, World, Top-Headlines, UAE: Temporary ban on some vehicles in Abu Dhabi on October 2

Post a Comment