city-gold-ad-for-blogger

Accident | പ്രഭാത നടത്തത്തിനിടെ അധ്യാപകൻ പികപ് വാനിടിച്ച് മരിച്ചു; വിടവാങ്ങിയത് 30 വർഷമായി സഅദിയ്യ സ്‌കൂളിൽ അറിവ് പകർന്ന ഗുരു

കാഞ്ഞങ്ങാട്: (KasargodVartha) പ്രഭാത നടത്തത്തിനിടെ അധ്യാപകൻ പികപ് വാനിടിച്ച് മരിച്ചു. കാഞ്ഞങ്ങാട് സൗതിലെ ശ്യാം സുധീർ (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.15 മണിയോടെ വീടിന് സമീപമാണ് അപകടം നടന്നത്. അധ്യാപകൻ നടന്നുപോവുന്നതിനിടെ, ഗോവയിൽ നിന്ന് തിരുവന്തപുരത്തേക്ക് പോവുകയായിരുന്ന പികപ് വാൻ ഇടിക്കുകയായിരുന്നു.

Accident | പ്രഭാത നടത്തത്തിനിടെ അധ്യാപകൻ പികപ് വാനിടിച്ച് മരിച്ചു; വിടവാങ്ങിയത് 30 വർഷമായി സഅദിയ്യ സ്‌കൂളിൽ അറിവ് പകർന്ന ഗുരു

ഓടിക്കൂടിയവർ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 30 വർഷമായി ദേളിയിലെ സഅദിയ്യ ഇൻഗ്ലീഷ് മീഡിയം ഹയർ സെകൻഡറി സ്‌കൂളിൽ ചിത്രകലാ അധ്യാപകനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ദീർഘകാല അധ്യാപക ജീവിതത്തിനിടയിൽ നിരവധി പേർക്ക് അറിവ് പകർന്ന ഇദ്ദേഹത്തിന്റെ വിടവാങ്ങൽ ഏവരെയും ദുഃഖത്തിലാഴ്ത്തി.

മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. പരേതരായ കല്ലുവളപ്പിൽ കരുണാകരൻ - മാധവി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: രജനി (കീഴ്മാല എഎൽപി സ്കൂൾ അധ്യാപിക). മക്കൾ: സൂരജ്, ധീരജ് (വിദ്യാർഥികൾ). സഹോദരങ്ങൾ: ശ്യാം പ്രകാശ്, ശ്യാം സദൻ, ശ്യാം സുനിൽ, ശ്യാം നിശ്ചൽ.

അധ്യാപകന്റെ വിയോഗത്തെ തുടർന്ന് സഅദിയ്യ സ്‌കൂളിന് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളിലെയും കെ ജി വിഭാഗത്തിലെയും 'നൂറെ മദീന' മീലാദ് പരിപാടി അടക്കം എല്ലാ പരിപാടികളും മാറ്റിവെച്ചു.

Accident | പ്രഭാത നടത്തത്തിനിടെ അധ്യാപകൻ പികപ് വാനിടിച്ച് മരിച്ചു; വിടവാങ്ങിയത് 30 വർഷമായി സഅദിയ്യ സ്‌കൂളിൽ അറിവ് പകർന്ന ഗുരു

Keywords: Teacher died, Accident, Kanhangad, Malayalam News, pick-up, morning walk, Teacher died after being hit by a pick-up during morning walk.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia