വിലേജ് ഓഫീസർ തണ്ണീർതടം നികത്തിയാണ് റോഡ് ഉണ്ടാക്കിയതെന്ന് റിപോർട് നൽകിയതിനെ തുടർന്നായിരുന്നു സ്റ്റോപ് മെമോ നൽകിയത്. നേരത്തേ റോഡ് ഉണ്ടാക്കാൻ ഇൻസ്റ്റിറ്റ്യൂട് അധികൃതർ അപേക്ഷ നൽകിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ പരിശോധന റിപോർട് കിട്ടും മുമ്പായിരുന്നു തണ്ണീർതടം നികത്തി അനധികൃതമായി റോഡുണ്ടാക്കിയതെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ റവന്യൂ അധികൃതർ ആലോചിക്കുന്നുണ്ട്.
തഹസിൽദാരോട് വിശദമായ റിപോർട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപോർട് കിട്ടിയാൽ തുടർനടപടി സ്വീകരിക്കുമെന്നും സബ് കലക്ടർ സൂഫിയാൻ അഹ്‌മദ് കാസർകോട് വാർത്തയോട് പറഞ്ഞു. കോടികൾ മുടക്കിയാണ് കുണിയയിലെ വ്യവസായ പ്രമുഖൻ ഉന്നത വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട് പ്രവർത്തനം ആരംഭിച്ചത്.
Keywords: News, Kerala, Kasaragod, Periya, Stop Memo, Sub-Collector, Kuniya, Sub-collector issued stop memo amid complaints that Kuniya Institute officials filled wetland and built road.
< !- START disable copy paste -->