city-gold-ad-for-blogger

Accident | ബസില്‍ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ഥി ദാരുണമായി മരിച്ചു

കാസര്‍കോട്: (Kasargodvartha) ബസിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വിദ്യാർഥി ദാരുണമായി മരിച്ചു. മന്നിപ്പാടി ഹൗസിങ് കോളനിയിലെ സുനിൽ കുമാർ - പ്രജിത്ത ദമ്പതികളുടെ മകൻ മനവിത്ത് (16) ആണ് മരിച്ചത്. ചെമ്മനാട് ജമാഅത് ഹയർ സെകൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
    
Accident | ബസില്‍ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ഥി ദാരുണമായി മരിച്ചു

ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ബട്ടംപാറയിലാണ് അപകടം നടന്നത്. ക്ലാസ് കഴിഞ്ഞതിന് ശേഷം വീട്ടിലേക്ക് പോകുന്നതിനായി മധൂരിലേക്കുള്ള സുപ്രീം ബസിൽ യാത്ര ചെയ്യുകയായിരുന്നു വിദ്യാർഥി. വൈകുന്നേരമായതിനാൽ ബസ് നിറയെ ആളുകളുണ്ടായിരുന്നു.
 
Accident | ബസില്‍ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ഥി ദാരുണമായി മരിച്ചു

ഇതിനിടെ ബട്ടംപാറയിൽ വെച്ച് വിദ്യാർഥിയുടെ തല റോഡരികിലെ പോസ്റ്റിലടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രക്തം വാർന്ന് ഗുരുതരമായി പരുക്കേറ്റ മനവിത്തിനെ ഉടൻ തന്നെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റും. മനവിത്തിന്റെ പിതാവ് സുനിൽ കുമാർ വിദേശത്താണ്. ഏക സഹോദരൻ: അൻസിത്ത്. അപകട വിവരം അറിഞ്ഞ് സ്കൂൾ അധികൃതരും അധ്യാപകരും ആശുപത്രിയിലെത്തി.
    
Accident | ബസില്‍ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ഥി ദാരുണമായി മരിച്ചു

Keywords: Accident, Obituary, Death, Malayalam News, Kerala News, Kasaragod News, Accidental Death, Student died in bus accident.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia