city-gold-ad-for-blogger

Murder | കാസർകോട്ടെ ശാനവാസ് വധക്കേസിലടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവ് മൈതാനത്ത് കൊല്ലപ്പെട്ട നിലയിൽ

കുമ്പള: (KasargodVartha) കാസർകോട്ടെ ശാനവാസ് വധക്കേസിലടക്കം നിരവധി കേസുകളിൽ പ്രതിയായ അബ്ദുര്‍ റശീദ് എന്ന സമൂസ റശീദ് (40) മൈതാനത്ത് കൊല്ലപ്പെട്ട നിലയിൽ. തിങ്കളാഴ്ച രാവിലെ 8.30 മണിയോടെയാണ് റശീദിനെ കുമ്പള കുണ്ടങ്കാറഡുക്കയിലെ മൈതാനത്ത് തലയിൽ കല്ലിട്ട് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

Murder | കാസർകോട്ടെ ശാനവാസ് വധക്കേസിലടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവ് മൈതാനത്ത് കൊല്ലപ്പെട്ട നിലയിൽ

കുമ്പള കുണ്ടങ്കാറഡുക്ക ഐ എച് ആർ ഡി കോളജിന് പിന്നിലെ മൈതാനത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ മൈതാനത്ത് കളിക്കാനെത്തിയ കുട്ടികളാണ് മൈതാനത്ത് ചോരപ്പാട് ആദ്യം കണ്ടത്. തുടർന്ന് പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് ഏതാനും മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ റശീദിന്റെ മൃതദേഹം കണ്ടെത്തിയത്.

 

മധൂര്‍ പട് ലയിലെ ഷൈന്‍ എന്ന ശാനവാസിനെ (24) കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ രണ്ടാം പ്രതിയാണ് റശീദ്. കുമ്പള കോയിപ്പാടി ശാന്തിപ്പള്ളം സ്വദേശിയാന്ന് ഇയാൾ. 2019 ഒക്ടോബര്‍ 18-നാണ് കാസര്‍കോട് ദിനേശ് ബീഡി കംപനിക്ക് സമീപത്തെ കിണറ്റിലാണ് ശാനവാസിന്റെ മൃതദേഹം കണ്ടെത്തിയത്. റശീദ് അടക്കം നാല് പ്രതികളാണ് ഈ കേസിൽ അറസ്റ്റിലായിരുന്നത്. റശീദിനെതിരെ കുമ്പള, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.

Murder | കാസർകോട്ടെ ശാനവാസ് വധക്കേസിലടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവ് മൈതാനത്ത് കൊല്ലപ്പെട്ട നിലയിൽ

സമൂസ റശീദിനൊപ്പം സുഹൃത്തുക്കളായ ചിലർ ഞായറാഴ്ച രാത്രി കുണ്ടങ്കാറഡുക്കയിലെ മൈതാനത്ത് ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരായിരിക്കാം കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഇവരെ പൊലീസ് തിരയുകയാണ്. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തിയിട്ടുണ്ട്.

Keywords: News, Kumbala, Kasaragod, Kerala, Murder, Police, Investigation, Dead Body, Samoosa Rasheed killed on ground.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia