ദുബൈ: (KasargodVartha) വിസ മാറാന്‍ ഒമാനിലേക്ക് ബസില്‍ പോകുന്നവര്‍ക്ക് അതിര്‍ത്തി ചെക് പോസ്റ്റില്‍ നിയന്ത്രണമേര്‍പ്പെടുത്തി. മാസങ്ങള്‍ക്ക് മുമ്പ് യുഎഇയില്‍ വിസ മാറുന്നത് രാജ്യം വിട്ട് പുറത്തേക്ക് പോവണമെന്ന് യുഎഇ നിബന്ധന വച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരാണ് ഒമാനിലേക്ക് പോയിരുന്നത്.
അതേസമയം ഈ മാസം ഒന്നു മുതലാണ് നിയന്ത്രണം നിലവില്‍ വന്നതെന്ന് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നു. എന്നാല്‍, ശ്രീലങ്ക, നേപാള്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ് അറിയുന്നത്. മസ്ഖതിലും റൂവിയിലും വന്ന് ഒന്നോ രണ്ടോ ദിവസം തങ്ങിയാണ് പലരും യുഎഇയിലേക്ക് തിരിച്ച് പോവുന്നതെന്നും റിപോര്‍ടുണ്ട്.
നിരവധി പേരാണ് ബുറൈമിയില്‍ വന്ന് തിരിച്ച് പോവുന്നത്. കഴിഞ്ഞ മാസം അവസാനം വരെ ഇത്തരം വിഭാഗത്തില്‍പെട്ട നിരവധിപേര്‍ ബസിലായിരുന്നു ഒമാനില്‍ വിസ മാറാന്‍ എത്തിയിരുന്നത്. എന്നാല്‍, ഈ മാസാദ്യം മുതല്‍ ബസുകളിലെത്തുന്നവരെ അതിര്‍ത്തി കടക്കാന്‍ അധികൃതര്‍ അനുവദിക്കുന്നില്ല. അല്‍ ഐനില്‍നിന്ന് സര്‍വിസ് നടത്തുന്ന മുവാസലാത്ത് ബസില്‍ മസ്ഖതിലേക്ക് വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലെന്ന് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നു.
ഇത്തരക്കാര്‍ക്ക് ബസ് സര്‍വീസുകള്‍ ഇതുവരെ വലിയ അനുഗ്രഹമായിരുന്നു. ഒമാനില്‍ നിന്ന് ഒരു ബസ് കംപനി മൂന്ന് സര്‍വീസുകളാണ് ദുബൈയിലേക്ക് നടത്തി വന്നിരുന്നത്. ദുബൈയില്‍ നിന്ന് ഒമാനിലേക്കും കംപനി സര്‍വീസ് നടത്തുന്നുണ്ട്. ഈ ബസുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. തിരക്ക് കാരണം അഞ്ചും ആറും ദിവസം കഴിഞ്ഞാണ് ബുക്ക് ചെയ്യുന്നവര്‍ക്ക് ടികറ്റ് ലഭിച്ചിരുന്നത്. പുതിയ നിയന്ത്രണം വലിയ ബുദ്ധിമുട്ടാണ് യാത്രക്കാര്‍ക്കുണ്ടാക്കുന്നത്.
Keywords: Restriction, Oman, Buses, Visa, UAE, Gulf, World, Top-Headlines, Restriction for people coming to Oman in private buses for changing visas.