Join Whatsapp Group. Join now!
Aster MIMS 10/10/2023

Ravisha Thantri | വിജയദശമി ദിനത്തിലെ ഉദ്ഘാടന പരിപാടികൾ മാറ്റിവെക്കണമെന്ന് രവീശ തന്ത്രി കുണ്ടാർ; അതിവിശേഷമായ ദിനം തന്നെ തിരഞ്ഞെടുത്തത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ്

'അധികൃതർ പിന്മാറണം' Ravisha Thantri Kuntar, Vijayadashami, Politics, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (Kasargodvartha) ജില്ലയിൽ കേരള വാടർ അതോറിറ്റിയുടെ കീഴിലുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം വിജയദശമി ദിനത്തിൽ നടത്താനുള്ള തീരുമാനത്തിൽ നിന്നും അധികൃതർ പിന്മാറണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ ആവശ്യപ്പെട്ടു.

News, Kerala, Kasaragod, Ravisha Thantri Kuntar, Vijayadashami, Politics, Ravisha Thantri Kuntar wants to postpone programmes on Vijayadashami.

നിലവിൽ ഒന്നരവർഷക്കാലമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിനും വിവിധ നിർമാണപ്രവൃത്തികൾക്ക് തുടക്കം കുറിക്കാനും ഹിന്ദുക്കൾക്ക് അതിവിശേഷവും പൊതുഅവധി ദിവസവുമായ വിജയദശമി തന്നെ തിരഞ്ഞെടുത്തത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള വാടർ അതോറിറ്റി കാസർകോട് സെക്ഷന് കീഴിൽ ബാവിക്കരയിൽ നിർമാണം പൂർത്തിയായ പമ്പ് ഹൗസിൻ്റെയും വാടർ ട്രീറ്റ്മെന്റ് പ്ലാൻ്റിൻ്റെയും ഉദ്ഘാടനം, ജൽ ജീവൻ മിഷന് കീഴിൽ കുളത്തൂർ വിലേജിൽ പള്ളിക്കര, ഉദുമ, അജാനൂർ, പുല്ലൂർ പെരിയ പഞ്ചായതുകൾക്ക് വേണ്ടിയുള്ള ഇൻടെക് വെൽ കം പമ്പ് ഹൗസിന്റെയും പമ്പിങ് മെയിൻ, ഗ്രാവിറ്റി മെയ്ൻ പൈപ് ഇടൽ, ബേഡടുക്ക പഞ്ചായത്തിലേക്കുള്ള ടാപ് കണക്ഷന്റെ പൈപിടൽ, കാഞ്ഞങ്ങാട് പ്രൊജക്ട് ഡിവിഷൻ ഓഫീസ് ഉദ്ഘാടനം എന്നിവ നടത്താൻ നിശ്ചയിച്ചിരിക്കുന്നത് വിജയദശമി നാളിലാണ്. അസംഘടിതമാണെന്ന കാരണത്താലാണ് ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹത്തെ കമ്യൂണിസ്റ്റ് സർകാർ അവഹേളിക്കുന്നതെന്നും ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും രവീശ തന്ത്രി കുണ്ടാർ കൂട്ടിച്ചേർത്തു.

Keywords: News, Kerala, Kasaragod, Ravisha Thantri Kuntar, Vijayadashami, Politics, Ravisha Thantri Kuntar wants to postpone programmes on Vijayadashami.
< !- START disable copy paste -->

Post a Comment