Join Whatsapp Group. Join now!
Aster MIMS 10/10/2023

Ramla Beegum | കാസര്‍കോടിനെ സ്‌നേഹിച്ച റംല ബീഗം

ഇശല്‍ സുല്‍ത്താന എന്നായിരുന്നു അവരെ ആ ചടങ്ങില്‍ അഭിസംബോധനം ചെയ്തത് Ramla Beegum, Mappilappattu, Singer
-മൂസാ ബാസിത്ത്

(KasargodVartha) കേരള മാപ്പിള കലാ അക്കാദമി ഇശല്‍ കൂട്ടം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സഫീനത്ത് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഫൈനല്‍ മത്സര പരിപാടി, കൊണ്ടോട്ടിയിലാണ് വേദി, അനേകം പാട്ടുകള്‍ കൊണ്ട് മലയാളക്കരയെ വിസ്മയിപ്പിച്ച, കഥ പറച്ചലിന് പുതിയ അവതരണ ശൈലി കൊണ്ട് ആസ്വാദകരെ പിടിച്ചിരുത്തിയ ഒരു കാലഘട്ടത്തിന്റെ അടയാളം റംല ബീഗമായിരുന്നു പരിപാടിയുടെ മുഖ്യാതിഥി. സ്റ്റേജില്‍ കയറുന്നതിനു മുന്‍പായി ഞങ്ങളോടായി പറഞ്ഞു, 'എന്നെ പാടാന്‍ നിര്‍ബന്ധിക്കരുത് വയ്യ'.
       
Ramla Beegum

കഴിവുണ്ടായിട്ടും അവസരം ലഭിക്കാതെ പോയ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഇശല്‍ കൂട്ടം ടീമിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം. മൂസക്ക, വി എം കുട്ടി, പീര്‍ മുഹമ്മദ് ഇവരൊക്കെ പോയ് അടുത്തത് ഞാനായിരിക്കുമേ? സദസ്സിനോടായുള്ള ആ ചോദ്യം അവരുടെ അനാരോഗ്യത്തെ കുറിച്ചുള്ള തുറന്ന് പറച്ചിലായിരുന്നു,

പാടണമെന്ന് ആഗ്രഹമുണ്ട്, എന്റെ ഒരുപാട് പാട്ടുകളെ സ്വീകരിച്ച, അനുഗ്രഹിച്ച നിങ്ങളുടെ മുന്‍പില്‍ എങ്ങനെയാണ് ഈ കിതപ്പോട് കൂടി പാടി നിങ്ങളെ സന്തോഷിപ്പിക്കുക, ഒടുവില്‍ സദസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവര്‍ പാടി, തലമുറകള്‍ ഇന്നും ഏറ്റു പാടുന്ന ആ എവര്‍ഗ്രീന്‍ ഹിറ്റ് പാട്ട്, 'വമ്പുറ്റ ഹംസ റളിയല്ലാഹ്'.
മാപ്പിള പാട്ട് ശാഖയ്ക്ക് മറക്കാനാവാത്ത ഒരുപാട് നല്ല ഗാനങ്ങള്‍ സമ്മാനിച്ച അനുഗ്രഹീത ഗായികയുടെ ഓരോ വരികളെയും നിറഞ്ഞു കയ്യടികളോട് കൂടി ആ സദസ്സ് പ്രോത്സാഹിപ്പിച്ചു.
    
Ramla Beegum, Moosa Basith

പരിപാടിക്ക് ശേഷം അവരോട് നേരിട്ട് സംസാരിക്കുവാനുള്ള അവസരം ലഭിച്ചു. കാസറഗോഡില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍, കാസര്‍കോട്ട് അവര്‍ പണ്ട് അവതരിപ്പിച്ച പരിപാടികളെ കുറിച്ച് ഓര്‍ത്തെടുത്തു, കൂടെ ഒരു ചോദ്യവും, ഒരു തനിമ അബ്ദുല്ലയെ അറിയുമോ?. അറിയാം അദ്ദേഹത്തിന്റെ നാട് എന്റെ നാടിനടുത്താണ്, ഞാന്‍ മറുപടി പറഞ്ഞു, എനിക്ക് ഒരുപാട് പ്രോത്സാഹനങ്ങള്‍ നല്‍കിയ വ്യക്തിയാണ്, അവര്‍ അദ്ദേഹത്തെ സ്മരിച്ചു. ഇശല്‍ സുല്‍ത്താന എന്നായിരുന്നു അവരെ ആ ചടങ്ങില്‍ അഭിസംബോധനം ചെയ്തത്, ഇശലിന്റെ രാഞ്ജി വിട വാങ്ങിയിരിക്കുന്നു, പക്ഷേ ആ അനശ്വര ഗാനങ്ങളും കഥകളും ആസ്വാദക മനസുകളില്‍ എന്നെന്നും മായാതെ നിലനില്‍ക്കും.

Keywords: Ramla Beegum, Mappilappattu, Singer, Mappilappattu Singer, Malayalam Songs, Kasaragod, Moosa Basith, Article, Ramla Beegum who loved Kasaragod.
< !- START disable copy paste -->

Post a Comment