നേത്രാവതി എക്സ്പ്രസ് (നമ്പർ 16345) ട്രെയിനിൽ മുംബൈയിൽ നിന്നും ഇയാൾ കയറിയതായുള്ള രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ കുറിച്ച് മംഗ്ളുറു റെയിൽവെ പൊലീസിന് വിവരം നൽകിയെങ്കിലും പിടികൂടാനായില്ല. തുടർന്ന് കാസർകോട് റെയിൽവേ പൊലീസിന് വിവരം നൽകി.
റെയിൽവെ പൊലീസ് എസ്ഐ രജികുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐ പ്രകാശൻ, സിവിൽ പൊലീസ് ഓഫീസർ ഹിദായത്തുല്ല എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് ഇയാളെ ബേക്കൽ പൊലീസിന് കൈമാറി. ഏതാനും വർഷം മുമ്പ് എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിയായ അബ്ദുല്ല പിന്നീട് മുങ്ങുകയായിരുന്നു. ഇയാൾക്കെതിരെ എൽപി സി വാറണ്ടും ഉള്ളതായി ബേക്കൽ പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Keywords: News, Kerala, Kasargod, Arrested, POCSO Act, Bekal, Police, Court, Remand, POCSO case accused arrested.
< !- START disable copy paste -->