Join Whatsapp Group. Join now!
Aster MIMS 10/10/2023

Car Sinks | വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്തു; റെയില്‍വേ അടിപ്പാതയിലെ വെള്ളത്തില്‍ മുങ്ങി കാര്‍; വയോധികന്‍ ഉള്‍പെടെയുള്ള 3 പേര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

തിരുമൂലപുരം- കറ്റോട് പാതയിലെ ഇരുവള്ളിപ്പാറയിലാണ് സംഭവം Pathanamthitta News, Thiruvalla News, Road, Car Sank, Watershed, Railway Under Bridge
പത്തനംതിട്ട: (KasargodVartha) വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്ത കാര്‍ റെയില്‍വേ അടിപ്പാതയിലെ വെള്ളത്തില്‍ മുങ്ങി. തിരുവല്ലയില്‍ തിങ്കളാഴ്ച (02.09.2023) വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. കാറില്‍ സഞ്ചരിച്ചിരുന്ന വയോധികന്‍ ഉള്‍പെടെയുള്ള മൂന്നുപേരെ പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.

തിരുവന്‍വണ്ടൂര്‍ സ്വദേശി കൃഷ്ണന്‍ നമ്പൂതിരിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. എംസി റോഡിനെയും ടികെ റോഡിനെയും തമ്മില്‍ ബന്ധപ്പിക്കുന്ന തിരുമൂലപുരം- കറ്റോട് പാതയിലെ ഇരുവള്ളിപ്പാറ റെയില്‍വെ അടിപ്പാതയിലാണ് സംഭവം.

അടിപ്പാതയിലെ വെള്ളക്കെട്ടിന്റെ ആഴം തിരിച്ചറിയാതെയാണ് കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. കാര്‍ ഓഫായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതുകണ്ട നാട്ടുകാര്‍ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ചെങ്ങന്നൂര്‍ ഭാഗത്തുനിന്നും കവിയൂരിലേക്ക് പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍.

അടിപ്പാതയിലെ വെള്ളക്കെട്ട് നീക്കുവാന്‍ റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം പലതരത്തില്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. ഇതോടെ ഇതുവഴിയുള്ള ഗതാഗതത്തിന് നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്. വെള്ളം പോയതിന് ശേഷമാത്രമേ അടിപ്പാത ഗതാഗതത്തിനായി തുറന്നു നല്‍കൂവെന്ന് പൊലീസ് അറിയിച്ചു.



Keywords: News, Kerala, Kerala-News, Top-Headlines, Accident-News, Police, Passengers, Pathanamthitta News, Thiruvalla News, Road, Car Sank, Watershed, Railway Under Bridge, Pathanamthitta: Car sank in watershed on railway under bridge at Thiruvalla.

Post a Comment