city-gold-ad-for-blogger

Accident | ഓടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു

ഉപ്പള: (KasargodVartha) ഓടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. ബായാർ പെറുവോടി സ്വദേശി സുരേഷ് ഭട്ടിന്റെ മകൻ നാഗേഷ് ഭട്ട് (47) ആണ് മരിച്ചത്. വിനോദ്, അന്നു എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടോറിക്ഷ യാത്ര ചെയ്തവരാണ് അപകടത്തിൽ പെട്ടത്.
< !- START disable copy paste -->
Accident | ഓടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു

കേരള - കർണാടക അതിർത്തിയിലെ പെർവായി-ബേരിപ്പദവ് റോഡിലായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇതുവഴി വന്ന സ്‌കൂടറും ഓടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Accident | ഓടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു

ഓടോറിക്ഷ മറിഞ്ഞതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ നാഗേഷിനെ ഉടൻ വിട് ലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Keywords:  News, Kerala, Kasaragod, Uppala, Accident, Died, Obituary, Injured, Passenger dies as autorickshaw overturns.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia