city-gold-ad-for-blogger

Dismissed | മംഗല്‍പാടി പഞ്ചായതില്‍ കൂട്ടസ്ഥലം മാറ്റം; പകരം നിയമനമില്ല; ബിജെപി അംഗങ്ങള്‍ ജീവനക്കാരെ അകത്താക്കി ഓഫീസ് താഴിട്ട് പൂട്ടിയതായും ആരോപണം

ഉപ്പള: (KasargodVartha) മംഗല്‍പാടി പഞ്ചായതില്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയെങ്കിലും പകരം നിയമനമില്ലെന്ന് പരാതി. സ്ഥലം മാറ്റം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരുടെ പുനര്‍ നിയമനം നടപ്പാകാതെ വന്നതോടെ ബിജെപിയുടെ നാല് പഞ്ചായത് മെമ്പര്‍മാര്‍ ജിവനക്കാരെ അകത്താക്കി ഓഫീസ് താഴിട്ട് പൂട്ടിയതായും ആരോപണം. ബിജെപിയുടെ പഞ്ചായത്തംഗങ്ങളായ ജില്ലാ സെക്രടറി വിജയ് കുമാര്‍ റൈ, ബി കിഷോര്‍ കുമാര്‍, എം രേവതി, വിവി സുധ എന്നിവര്‍ ചേര്‍ന്നാണ് ഓഫീസ് പൂട്ടിയെന്നാണ് ആരോപണം.

Dismissed | മംഗല്‍പാടി പഞ്ചായതില്‍ കൂട്ടസ്ഥലം മാറ്റം; പകരം നിയമനമില്ല; ബിജെപി അംഗങ്ങള്‍ ജീവനക്കാരെ അകത്താക്കി ഓഫീസ് താഴിട്ട് പൂട്ടിയതായും ആരോപണം

 ഉച്ചയ്ക്ക് 12 മണിയോടെയാണ് ഓഫീസ് പൂട്ടിയത്. പഞ്ചായത് ജോയിന്റ് ഡയറക്ടർ പപഞ്ചായത് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വ്യാഴാഴ്ച 11 മണിക്കുള്ളില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നല്‍കിയതിനാല്‍ 12.45 മണിയോടെ ഓഫീസ് തുറന്ന് കൊടുക്കുകയായിരുന്നു. സെക്രടറി, അസിസ്റ്റന്റ് സെക്രടറി, മൂന്ന് സീനിയര്‍ യുഡി ക്ലര്‍കുമാര്‍, അഞ്ച് ക്ലര്‍കുമാര്‍, ബില്‍ഡിംഗ് ക്ലര്‍ക്, അകൗണ്ടന്റ്, ജൂനിയര്‍ സൂപ്രണ്ട് തുടങ്ങിയവരെയാണ് സ്ഥലം മാറ്റിയിരുന്നത്.
 
Dismissed | മംഗല്‍പാടി പഞ്ചായതില്‍ കൂട്ടസ്ഥലം മാറ്റം; പകരം നിയമനമില്ല; ബിജെപി അംഗങ്ങള്‍ ജീവനക്കാരെ അകത്താക്കി ഓഫീസ് താഴിട്ട് പൂട്ടിയതായും ആരോപണം



കൃഷി ഓഫീസില്‍ നിന്നും ഡെപ്യൂറ്റേഷന് വന്ന ഒരു ക്ലര്‍ക് അനധികൃതമായി ലീവിലാണ്. ഇയാളുടെ ശമ്പളം പഞ്ചായത് തടഞ്ഞ് വെക്കുകയും ക്ലർകിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെടും ചെയ്‌തിട്ടുണ്ട്‌. ആറ് ക്ലര്‍കുമാര്‍ വേണ്ടിടത്ത് ഇപ്പോള്‍ ഒരു ക്ലര്‍ക് മാത്രമാണുള്ളത്. മൂന്ന് പേരെ നഗരസഭകളില്‍ നിന്നും പുതുതായി പഞ്ചായതിലേക്ക് നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് പഞ്ചായത് സോഫ്റ്റ് വെയറിൽ ജോലികളൊന്നും ചെയ്യാൻ അറിയാത്തതിനാല്‍ ട്രെയിനിംഗ് നല്‍കി വരികയാണ്.

ഇപ്പോഴുള്ള ഏക ക്ലര്‍കാണ് ഇവര്‍ക്ക് ട്രെയിനിംങ് നല്‍കി വരുന്നത്. ബില്‍ഡിം ക്ലര്‍കിന്റെ ജോലികളും നിലവിവുള്ള ക്ലര്‍കിന്റെ തലയിലാണ്. ജൂനിയര്‍ സൂപ്രണ്ടായി ബ്ലോക് പഞ്ചായത്തില്‍ നിന്നും ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനും പഞ്ചായതിലെ ജോലി നിശ്ചയമില്ലെന്നും ട്രെയിനിംഗ് നല്‍കി വരികയാണെന്നും പറയുന്നു. മൂന്ന് സീനിയര്‍ ക്ലര്‍കുമാരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ജോയിന്‍ ചെയ്ത ശേഷം അവധിയെടുത്ത് പോയിരിക്കുകയാണ്. ഇവിടെയുള്ള ഓഫീസ് അസിസ്റ്റന്റ് മൂന്ന് മാസമായി വീണ് കയ്യൊടിഞ്ഞ് ചികിത്സയിലാണ്.

ഡെപ്യൂറ്റേഷനില്‍ കൃഷി ഓഫീസില്‍ നിന്ന് വന്ന ആള്‍ക്കായിരുന്നു ബില്‍ഡിംഗ് സെക്ഷന്റെ ചുമതല നല്‍കിയിരുന്നത്. ഇദ്ദേഹം അഞ്ചു മാസമായി അനധികൃത അവധിയിലായതിനാല്‍ നൂറു കണക്കിന് അപേക്ഷകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. ലൈസന്‍സ്, ജനന സര്‍ടിഫികറ്റ്, മരണ സര്‍ടിഫികറ്റ്, ലൈഫ് തുടങ്ങിയ അപേകഷകളുമായി വരുന്നവര്‍ക്ക് സമയത്തിന് ലൈസന്‍സുകളോ സര്‍ടിഫികറ്റുകളോ അനുവധിക്കാന്‍ കഴിയുന്നില്ലെന്നും പദ്ധതി നിര്‍വഹണങ്ങളെല്ലാം ഇവിടെ താളം തെറ്റിയിരിക്കുകയാണെന്നുമാണ് നാട്ടുകാർ പറയുന്നത്.

പെന്‍ഷന്‍ അപേക്ഷകളില്‍ പോലും കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കുന്നില്ല. 13 പേർ വേണ്ടിടത്ത് ആറു പേരെ വെച്ചാണ് ഒഫീസ് പ്രവര്‍ത്തിക്കുന്നത്. ജോലി ഭാരം കൊണ്ട് ഉദ്യോഗസ്ഥര്‍ പൊറുതിമുട്ടുകയാണ്. സ്ഥലം മാറ്റിയവക്ക് പകരമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും വീണ്ടും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി, പഞ്ചായത് ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, ഡിഡിപി, ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് നിവേദനവും നേരിട്ട് കണ്ട് ആവശ്യവും ഉന്നയിച്ചിരുന്നതായി മംഗല്‍പാടി പഞ്ചായത് പ്രസിഡന്റ് ഫാത്വിമത് റുബീന കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ മുസ്ലിം ലീഗ് കമിറ്റിയും മെമ്പർമാരും ഡിഡിപി ഓഫീസ് മാര്‍ച് നടത്തിയിരുന്നതായും റുബീന കൂട്ടിച്ചേർത്തു. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള പഞ്ചായതുകളോട് ഭരണകൂടവും ഉദ്യോഗസ്ഥരും ക്രൂരതയാണ് കാട്ടുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വവും ആരോപിച്ചു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു.

Keywords: News, Malayalam News, Mangalpady Panchayat, Malayalam News, Dismissed, Allegation, Officials of the were dismissed at Mangalpady Panchayat.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia